Sunday, November 27, 2011

പാക്കിസ്താനില്‍ വന്‍പ്രതിഷേധം. അമേരിക്കന്‍ കോണ്‍സുലേറ്റില്‍ പാക്ക് പതാക ഉയര്‍ത്തി


പ്രതിഷേധക്കാര്‍ ഞായറാഴ്ച വൈകുന്നേരം അമേരിക്കന്‍ പതാക കത്തിക്കുന്നു



നാറ്റോ വ്യോമാക്രമണത്തില്‍ പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പാക്കിസ്താനില്‍ കറാച്ചിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുമ്പില്‍ പ്രതിട്ടിഷേധപ്രകടനം നടത്തുന്നു. ഒരു പ്രതിഷേധക്കാരന്‍ കോണ്‍സുലേറ്റ് കെട്ടി ടത്തില്‍ പാക്ക് പതാക ഉയര്‍ത്തിയതായി 'റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച രാവിലെ സിന്ധ് മേഖലയിലെ ഹുസൈനാബാദില്‍ നവാബ് ഷാ റെയില്‍വെ സ്റ്റേഷനുസമീപം രണ്ടിടത്ത് റെയില്‍ സ്ഫോടന വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. കറാച്ചിയിലേക്കുള്ള വണ്ടി എത്തുന്നതിന് മിനുട്ടുകള്‍ക്കു മുമ്പാണ് സ്ഫോടനം നടത്തിയത്. ഡ്രൈവര്‍ പെട്ടെന്ന് വണ്ടി നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

No comments:

Post a Comment