Tuesday, November 29, 2011

ഇറാനില്‍ യുകെ എംബസി ആക്രമണം-ഗുരുതരവീഴ്ച







ഇറാനിലെ ബ്രിട്ടീഷ് എംബസിയില്‍ അതിക്രമിച്ചു കടക്കുകയും ആറ് ജീവനക്കാരെ ബന്ധികളാക്കുകയും ചെയ്ത ഇറാനിലെ വിദ്യാര്‍ഥികളടക്കമുള്ള പ്രക്ഷോഭകര്‍ പാശ്ചാത്യ ശക്തികള്‍ക്ക് ഇറാനുമേല്‍ കുതിരകയറാനുള്ള കാരണങ്ങള്‍ ഉണ്ടാക്കി കൊടുക്കുയാണ്. ഇതില്‍ അവസാനത്തെ സംഭവമാണ് ചൊവ്വാഴ്ച വൈകുന്നേരമമുണ്ടായ വിദേശ എംബസി കെട്ടിടങ്ങില്‍ അതിക്രമങ്ങള്‍. പ്രക്ഷോഭകര്‍ക്കിടയിലെ ഇരുപതോളം പേരാണ് എംബസിക്കകത്ത് കയറി അതിക്രമങ്ങള്‍ കാട്ടിയതെന്നാണ് വിവരം. ആയിരത്തോളം പേര്‍ എംബസിക്കു പുറത്ത് പ്രതിഷേധപ്രകടനം നടത്തുമ്പോഴായിരുന്നു ഒരു ചെറുസംഘത്തിന്റെ ഈ അതിവിപ്ലവം. ഇറാന്‍ പൊലീസ് ഇവരെ എംബസിയില്‍ നിന്ന് പുറത്താക്കുകയും ബന്ധികളാക്കിയ ബ്രിട്ടീഷ് എംബസി ജീവനക്കാരെ മോചിപ്പിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പ്രകേഷാഭകര്‍ക്കുമ പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ഇറാന്‍ അധികൃതര്‍ സംഭവത്തെ അപലപിക്കുകയും സംഭവത്തില്‍ ഖേദം അറിയിക്കുകയും ചെയ്തു. എന്നാല്‍ ബ്രിട്ടന്‍ കടുത്ത ഭാഷയിലാണ് ഈ പ്രശ്നത്തില്‍ ഇറാനെ അപലപിച്ചത്. യു.കെ വിദേശകാര്യ സെക്രട്ടറി വല്യം ഹേഗാണ് ഇറാനെ വിമര്‍ശിക്കുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്തത്. ഇറാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് അതീവ ഗുരുതരമായ തെറ്റാണുണ്ടായതെന്ന് ഹേഗ് പറഞ്ഞു. ബ്രിട്ടന്‍ ഇത് അതീവ ഗൌരവമായെടുക്കും. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കുമ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് അതാത് രാജ്യങ്ങളിലെ സര്‍ക്കാരാണ്. ഏതുഘട്ടത്തിലായാലും ഇത് ഉറപ്പുവരുത്തണമെന്നാണ് വിയന്ന കണ്‍വന്‍ഷന്‍ അംഗീകരിച്ച വ്യവസ്ഥ. അതുകൊണ്ടുതന്നെ ഇറാന്‍ സര്‍ക്കാരിന് ഇതില്‍ ഉത്തരവാദിത്തമുണ്ട്. നാളെ നാറ്റോ അടക്കമുള്ള പാശ്ചാത്യ ശക്തികള്‍ ഇറാനെതിരെ ഈ വിഷയം ആയുധമാക്കാനാണ് സാധ്യത. അതിക്രമം കാണിച്ചവരെ അറസ്റ്റ്ു ചെയ്യുമെന്നും പ്രോസിക്യൂട്ട് ചെയ്യുമെന്നും ഇറാന്‍ സര്‍ക്കാര്‍ വ്യതമാക്കിയിട്ടുണ്ടെങ്കിലും സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ അവര്‍ക്ക് വീഴ്ച സംഭവിച്ചിരിക്കുന്നു. ഇറാനെ പോലെ ഒരു രാജ്യത്ത് ഉയര്‍ന്ന തലത്തില്‍ ആരുടെയെങ്കിലും അറിവും സമ്മതവുമില്ലാതെ കുറച്ചു വിദ്യാര്‍ഥികള്‍ ഇങ്ങിനെ ചെയ്യില്ല എന്നു തന്നെയാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരും പറയുന്നത്.














No comments:

Post a Comment