Saturday, November 26, 2011

ഷംസി എയര്‍ബേസ് വിടാന്‍ അമേരിക്കയോട് പാക്ക് നിര്‍ദേശം. അഫ്ഗാനിലേക്കുള്ള സപ്ലൈലൈനുകള്‍ നിര്‍ത്തി



സി.ഐ.എ യുടെ ഡ്രോണ്‍ വിമാനാക്രമണങ്ങള്‍ക്ക് അമേരിക്കയും നാറ്റോ സേനയും രഹസ്യമായി ഉപയോഗിച്ചു വന്നവിവാദ എയര്‍ബേസ് ഷംസി 15 ദിവസത്തിനകം ഒഴിയണമെന്ന് പാക്കിസ്താന്‍ അമേരിക്കയോട് ആവശ്യപ്പെട്ടതായി പാക്ക് പത്രം 'ഡാണ്‍' റിപ്പോര്‍'ട്ട് ചെയ്തു. പാക്ക് അതിര്‍ത്തിയില്‍ ശനിയാഴ് പുലര്‍ച്ചെ നാറ്റോ ആക്രമണത്തില്‍ 28 പാക്ക് സൈനികള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികരണമായാണിത്് അൃ്ഗാനിസ്താനിലേക്ക് പാക്കിസ്താന്‍ വഴിയുള്ള സപ്ലൈലൈന്‍ സ്ഥിരമായി അടച്ചിടാനും തുരുമാനിച്ചു. നിെയാഴ്ച വൈകിട്ട് പ്രധാനമന്ത്രി സയിദ് യൂസുഫ് ഗുലാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാക്കിസ്താന്‍ ഡിഫന്‍സ് കമ്മിറ്റി തീരുമാനമനുസരിച്ചാണിതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയും പാക്കിസ്താനുമായുള്ള ബന്ധം തീരെ വഷളായി എന്നു വ്യക്തമാക്കുന്ന സംഭവമാണിത്. കഴിഞ്ഞ ജൂണില്‍ തന്നെ ഷംസി വിടാന്‍ പാക്ക് നേതൃത്വം അമേരിക്കയോട് പാക്കിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുമായുള്ള എല്ലാ വിധ രാഷ്ട്രീയ , നയതന്ത്ര, സൈനിക, ഇന്റലിജന്‍സ് പരിപാടികളും പുനപരിശോധിക്കാനുാ യോഗത്തില്‍ തീരുമാനമായി.
അമേരിക്കയെ ഒന്നു പേടിപ്പിക്കുക മാത്രമാണോ പാക്കിസ്താന്റെ നീക്കശമന്ന് ഇപ്പോള്‍ പറയാനാവില്ല. ഏതായാലും ഇന്നത്തെ സംഭവത്തോടെ അമേരിക്കയും പാക്കിസ്താനും തമ്മിലുള്ള ബന്ധം അപ്രതീക്ഷിതമായ തലത്തിലെത്തിയെന്ന് കരുതാം. അമേരിക്കയുടെ അഫ്ഗാനിസ്താനിലെ ഭീകരവിരുദ്ധ യുദ്ധത്തെ ഇതെങ്ങിനെ ബാധിക്കുമെന്നും ഇപ്പോള്‍ പറയാനാവില്ല.







 

No comments:

Post a Comment