Thursday, November 24, 2011

സൈനികരുടെ സ്ത്രീ പീഢനം പുറത്തുകൊണ്ടുവന്ന വനിത പത്രപ്രവര്‍ത്തകയെയും ലൈംഗികമായി പീഢിപ്പിച്ചു


                                                                       Mona Eltahawy


ഈജിപത്യന്‍-അമേരിക്കന്‍ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ മോന

എല്‍താഹാവിയെ കഴിഞ്ഞ ദിവസം ഈജിപ്തിലെ സൈനിക നേതൃത്വം

അറസ്റ്റ് ചെയ്യുകയും ലൈംഗികമായും ശാരീരികമായും പീഢിപ്പിക്കുകയും

ചെയ്തതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈനില്‍ സ്വന്തം

നഗ്ന ചിത്രം പോസ്റ്റ് ചെയ്ത ആലിയയുടെ നടപടിയുമായി ബന്ധപ്പെട്ട് മോന

എഴുതിയ ലേഖനത്തില്‍ ഈജിപ്തിലെ സൈനിക നേതൃത്വം

പ്രക്ഷോഭകാരികളായ വനിതകളെ ലൈംഗികമായി പീഢിപ്പിക്കുന്നതിനെ

കുറിച്ച് എഴുതിയിരുന്നു. ഇതിനുള്ള പ്രതികാരമാണിതെന്നു കരുതുന്നു.

( എന്റെ കഴിഞ്ഞ പോസ്റ്റ് കാണുക:ഇതില്‍ മോനയുടെ ആരോപണങ്ങള്‍

ചേര്‍ത്തിരുന്നു.  ). http://bhoomivaathukkal.blogspot.com/2011/11/blog-post_23.html

കഴിഞ്ഞ ബുധനാഴ്ച രാത്രി തഹരിര്‍ ചത്വരത്തിനടുത്ത് മുഹമ്മദ് മഹമൂദ്

തെരുവിനടുത്തു വെച്ച് പ്രക്ഷോഭകരും കലാപവിരുദ്ധ പൊലീസും

തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പടമെടുക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്.

വ്യാഴാഴ്ച രാിലെയാണ് മോന എന്ന 44 കാരിയെ പട്ടാളക്കാര്‍

സ്വതന്ത്രയാക്കിയത്. മോനയുടെ ഇരുകൈകളുടെയും എല്ലുകള്‍ പൊട്ടുകയും

മര്‍ദ്ദനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അറ്സറ്റ് ചെയ്ത മോനയെ

കയ്റൊ ആഭ്യന്തര മന്ത്രാലയത്തിലേക്കാണ് വലിച്ചിഴച്ചു കൊണ്ടു പോയത്.

മോന പറയുന്നത് ഇങ്ങിനെ:

"They also sexually assaulted me. They dragged me to the ministry of the interior. They dragged me by the hair and called me all sorts of insults. And this all happened in about seven to eight minutes."

"Five or six surrounded me, groped and prodded my breasts, grabbed my genital area and I lost count of how many hands tried to get into my trousers. Yes, sexual assault. I'm so used to saying harassment but [they] assaulted me."


തന്റെ ഇരട്ട പൌരത്വം കൊണ്ടു മാത്രമാകണം പിറ്റന്നാള്‍ അവര്‍ തന്നെ

പുറത്തുവിട്ടതെന്നാണ് മോന ആശ്വസിക്കുന്നത്. നിരവധി പത്രപ്രവര്‍ത്തകരും

ഫോട്ടോഗ്രാഫര്‍മാരും അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്നും

പീഢിപ്പിക്കപ്പെടുന്നുണ്ടെന്നും മോന ഓര്‍മിപ്പിക്കുന്നു. അമേരിക്കന്‍-

ഊജിപ്ത്യന്‍ സിനിമ സംവിധായക ജെഹാനെ നൌജെയിം ഭുധനാഴ് അറസ്റ്റ്

ചെയ്യപ്പെട്ടതായി അവറ വ്യക്തമാക്കുന്നു.





No comments:

Post a Comment