Wednesday, November 23, 2011

ഓണ്‍ലൈനില്‍ സ്വന്തം നഗ്നത പോസ്റ്റു ചെയ്ത ആലിയക്ക് നഗ്നപിന്തുണയുമായി ഇസ്രായേലി വനിതകള്‍
ഓണ്‍ലൈനില്‍ സ്വന്തം നഗ്നത പോസ്റ്റു ചെയ്ത ആലിയക്ക് നഗ്നപിന്തുണയുമായി ഇസ്രായേലി വനിതകള്‍

ഓണ്‍ലൈനില്‍ സ്വന്തം നഗ്നചിത്രം പോസ്റ്റ് ചെയ്ത് വിവാദത്തിലായ

മാസ്കമ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥിനി അലിയ അല്‍ മെഹദിക്ക്

നഗ്നപിന്തുണയുമായി ഇസ്രായേലിലെ നാല്‍പത് വനിതകള്‍. ഇവര്‍ നഗ്നരായി

കൂട്ടം ചേര്‍ന്ന് പടമെടുത്ത് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പടം

പ്രസിദ്ധീകരിച്ചിരിക്കുന്നത് ചൈനയിലെ 'ചൈനന്യുസും' '

സിന്‍ഹുവയും.

' (http://news.xinhuanet.com/english2010/photo/201111/23/c_131263619.htm)

ഇസ്രായേലിലെ സഹോദരിമാരുടെ പിന്തുണ എന്നെഴുതിയ വലിയ പോസ്റ്റര്‍

മുന്നില്‍ വെച്ച് അരഭാഗം വരെ മൂടാന്‍ ഈ പിന്തുണക്കാര്‍ 'മാന്യത' കാണിച്ചു.

ഈജിപ്തിലെ വിപ്ലവ മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ വേണ്ടി മാത്രമാണിതെന്ന്

നാളെ ഈജിപ്തിലെ ഇസ്ലാമിസ്റ്റുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നേക്കാം.

ഏതായാലും ഈജിപ്തില്‍ രണ്ടാം വിപ്ളവ മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു.

ഭരണകൌണ്‍സില്‍ രാജിവെച്ചു. സൈനികഭരണമാണ് നിലവില്‍. സൈനിക

കൌണ്‍സില്‍ അധികാരം കൈമാറണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

പ്രക്ഷോഭം തണുപ്പിക്കാന്‍ സൈനിക നേതൃത്വം മുന്നോട്ടു വെച്ച

ഉപാധികളെല്ലാം പ്രക്ഷോഭകര്‍ തിരസ്കരിച്ചു കഴിഞ്ഞു. ഇതിനകം 40 ല്‍

അധികം സമരക്കാര്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തില്‍ പ്രക്ഷോഭകര്‍

പരിക്കുകളോടെ ആശുപത്രിയിലാണ്. ഈ നിര്‍ണായക മുഹൂര്‍ത്തത്തിലാണ്

ആലിയ തന്റെ നഗ്നവെടി പൊട്ടിച്ചത്. ഈജിപ്തില്‍ വിപ്ളവ

ചര്‍ച്ചകളോടൊപ്പം ആലിയയുടെ സ്വാതന്ത്യ്ര പ്രഖ്യാപനവും നഗ്ന

വിപ്ളവവും പലതലങ്ങളില്‍ ചര്‍ച്ച ചെയ്തു വരികയാണ്.

മോന എല്‍ത ഹാവി എന്ന വനിത എഴുത്തുകാരി എഴുതിയ ഒരുകുറിപ്പില്‍

ഈജിപ്തിലെ സൈനികനേതൃത്വത്തിന്റെ ലൈംഗിക പീഢനങ്ങളില്‍ ചിലത്

പറയുന്നുണ്ട്. ഈജിപ്ത് ജനുവരി മാസത്തെ വിപ്ളവന്നേറ്റങ്ങളില്‍

മുന്ിരയിലുണ്ടായിരുന്ന ചില വനിതകളെ പട്ടാളം ലൈംഗികമായി

പീഢിപ്പിച്ചതിനെ കുറിച്ചാണ് അവര്‍ പറയുന്നത്. തെരഞ്ഞെടുപ്പു നടന്നാല്‍

ഭരണത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇസ്ലാമിസ്റ്റുകളോ മറ്റു സമുദായ

സംഘടനകളോ ഇക്കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനോ മടിക്കുന്നു.

അറസ്റ്റിലായ യുവതികളെ പട്ടാള രീതിയില്‍ 'സ്വന്തം കൈകള്‍ കൊണ്ട്' കന്യകാ

പരിശോധന നടത്തിയ സംഭവങ്ങള്‍ വരെയുണ്ടായി. സമരത്തിന് മുന്‍നിരയില്‍

സ്ത്രീകളുണ്ടായതിനെ പട്ടാളം നീചവും അശ്ളീലവും കലര്‍ത്തിയാണ്

അവതരിപ്പിച്ചത്. എന്നിട്ടും പ്രക്ഷോഭ നേതൃത്വം ഇത് ചോദ്യം ചെയ്തില്ലത്രെ.

ലൈംഗികാതിക്രമ കുറ്റം ചുമത്തി പട്ടാളത്തിനെതിരെ സാമിറ ഇബ്രാഹിം

കോടതിയെ സമീപിച്ചിരിക്കയാണ്. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന

സല്‍വ അല്‍ ഹുസൈനി എന്ന യുവതി പട്ടാളം പിടിയിലായ വനിതകളോട്

കാണിച്ചതെന്തെന്ന് പുറത്തിറങ്ങിയപ്പോള്‍ തുറന്നു പറയാന്‍ തയാറായി.

സല്‍വ ഇതിനെതിരെ കോടതിയെ സമീപിക്കാന ശ്രമിച്ചെങ്കിലും അവരുടെ

ഐഡന്റിറ്റി രേഖകള്‍ സ്വീകാര്യമല്ലെന്ന കാരണം പറഞ്ഞ് അത്

നിഷേധിച്ചിരിക്കയാണ്. ഇരുവരെയും നുണയികള്‍ എന്നാണ് പട്ടാള നേതൃത്വം

വിശേഷിപ്പിച്ചിരിക്കുന്നത്. ആലിയ മെഹദി ഇത്തരം സംഭവങ്ങളുണ്ടാക്കിയ

നിരാശയില്‍ നിന്നാണ് തന്റെ ശരീരം തന്നെ ആയുധമാക്കിയതെന്ന

നിലപാടിലാണ് മോന എന്ന എഴുത്തുകാരി.


2 comments: