Tuesday, November 22, 2011

ഈജിപ്ത് പ്രക്ഷോഭത്തില്‍ മൂന്ന് അമേരിക്കന്‍ വിദ്യാര്‍ഥികള്‍ പിടിയിലായി



ഈജിപ്തിലെ തഹ്രീര്‍ സ്ക്വയറില്‍ സൈനികര്‍ക്കു നേരെ പെട്രോള്‍

ബോംബെറിഞ്ഞ കുറ്റം ചുമത്തി മൂന്ന് അമേരിക്കന്‍ വിദ്യാര്‍ഥികളെ അറസ്റ്റ്

ചെയ്തു. കയ്റൊയിലെ അമേരിക്കന്‍ സര്‍വകലാശാല വിദ്യാര്‍ഥികളായ

ഗിഗറി പോര്‍ട്ടര്‍, ല്യൂക്ക് ഗെയ്റ്റ്സ്, ഡെറിക് സ്വീനി എന്നിവരാണ്

പിടിയിലായത്. ഈജിപ്ത് ഭരണാധികാരിയെ താഴെ ഇറക്കിയ ജനകീയ

മുന്നേറ്റത്തിന്റെ കേന്ദ്ര സ്ഥാനമായ തഹരീര്‍ സ്ക്വയറില്‍ സൈനിക

നേതൃത്വത്തിനെതിരെ നാലുദിവസമായി രണ്ടാം വിപ്ലവവുമായി

ലക്ഷക്കണക്കിന് പ്രക്ഷോഭകര്‍ തമ്പടിച്ചിരിക്കയാണ്. ഇവിടെ നിന്നാണ്

അമേരിക്കന്‍ വിദ്യാര്‍ഥികള്‍ പിടിയിലായത്. ഇവര്‍ സമരത്തിന്

പിന്തുണയുമായി എത്തിയവരാണെന്നാണ് സൂചന. എന്നാല്‍ ജനകീയ

സമരത്തില്‍ വിദേശഇടപെടലുണ്ടെന്ന് വാദിക്കാനാണ് സൈന്യം ഇത്

ഉപയോഗിക്കുന്നത്.

സൈന്യം ജനങ്ങള്‍ക്കുനേരെ വെടിവെപ്പും ടിയര്‍ഗ്യാസ് പ്രയോഗവും മറ്റു

മര്‍ദ്ദന മുറകളും തുടരുകയാണ്. ഇതിനെതിരെ പത്തുലക്ഷം പേരുടെ റാലി

സംഘടിപ്പിച്ചാണ് സമരക്കാര്‍ പ്രതികരിച്ചത്. നാലുദിവസത്തിനകം 30

പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. ജനങ്ങള്‍ക്കു നേരെ പ്രയോഗിക്കുന്ന ടിയര്‍ഗ്യാസ്

മാരകസ്വഭാവമുള്ളതാണെന്ന് വിരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നാഡി

ഞരമ്പുകളെ ബാധിക്കുന്ന പുതിയ ചില കൂട്ടുകള്‍ ചേര്‍ത്തതാണ് ഇപ്പോഹ

പ്രയോഗിക്കുന്ന ടിയര്‍ഗ്യസെന്ന് മുന്‍ ഐ.എ.ഇ.എ തലവനായിരുന്ന

എല്‍ബറാദി ട്വിറ്ററില്‍ വെളിപ്പെടുത്തുകയുണ്ടായി.


പ്രക്ഷോഭം ശക്തിപ്പെട്ടതോടെ അധികാരം കൈമാറാന്‍ തയാറാണെന്ന് സൈനിക

നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒരുറഫറണ്ടം നടത്തി ഭൂരിപക്ഷം

ജനങ്ങളും സൈന്യം അധികാരം കൈമാറണമെന്ന് അഭിപ്രായപ്പെട്ടാലേ മാറൂ

എന്നതാണ് സൈനിക നേതാവിന്റെ നിലപാട്. സമരക്കാര്‍ ഈ ഉപാധി

തിരസ്കരിച്ചിരിക്കയാണ്. ഭരണത്തില്‍ തുടരാന്‍ കൂടുതല്‍ സമയം കിട്ടുക എന്ന

തന്ത്രമാണ് സൈന്യം പരീക്ഷിക്കുന്നത്. നവംബര്‍ 29 മുതല്‍ തുടങ്ങാനിരുന്ന

ഈജിപ്തിലെ യെതരഞ്ഞെടുപ്പ് അട്ടിമറിക്കലും ജനങ്ങളുടെ

വിപ്ളവമുന്നേറ്റത്തെ ഹൈജാക്ക് ചെയ്യുകയുമാണ് സൈന്യത്തിന്റെ

ലക്ഷ്യമെന്ന് കരുതുന്നു.

No comments:

Post a Comment