Tuesday, November 8, 2011

ദരിദ്രവാസികളുടെ അമേരിക്ക




വികസിത രാഷ്ട്രമെന്നും ലോകപൊലീസെന്നും അഹങ്കരിക്കുന്നവരുടെ നാട്ടില്‍ 16 ശതമാനം പട്ടിണിക്കാര്‍.
അതെ അമേരിക്കയില്‍ തന്നെ.
ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് അമേരിക്കയില്‍ 30 ലക്ഷം പേര്‍കൂടി പട്ടിണിക്കാരായി.
കഴിഞ്ഞ സെപ്തംബറിലെ കണക്കു പ്രകാരം 4.62 കോടി ജനങ്ങളാണ് പട്ടിണിപ്പാവങ്ങളായി ഉണ്ടായിരുന്നത്.
പുതിയ കണക്കെടുപ്പില്‍ അത് 4.91 കോടിയായി ഉയര്‍ന്നിരിക്കുന്നു.
65 വയസിനു മുകളിലുള്ളവരില്‍ 9 ശതമാനം ദരിദ്രരായിരുന്നത് ഇപ്പോള്‍ 15.9 ശതമാനം ദരിദ്രരായി മാറിയിരിക്കുന്നു.

ആറിലൊരാള്‍ ദരിദ്രനാണെന്നര്‍ഥം.
വെള്ളക്കാരില്‍ 13.1 ശതമാനം ദരിദ്രരുണ്ടായിരുന്നത് ഇപ്പോള്‍ 14.3 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.
സ്പാനിഷ് വംശജരില്‍ 26.7 ശതമാനം ദരിദ്രരുണ്ടായിരുന്നത് 28.2 ശതമാനമയി ഉയര്‍ന്നു. കറുത്ത വര്‍ഗക്കാരില്‍ 27.5 ശതമാനം ദാരിദ്യ്രമനുഭവിച്ചവരുണ്ടായിരുന്നു.
പുതിയ കണക്കനുസരിച്ച അത് 25.4 ശതമാനമായി കുറഞ്ഞു.

ഒരു ശതമാനം സമ്പന്നരെ റോക്കറ്റ് വേഗത്തിലുയര്‍ത്തുന്ന
അമേരിക്കന്‍ മുതലാളിത്തം ബാക്കി 99 ശതമാനത്തെ കൂടുതല്‍ ദരിദ്രരാക്കുന്നു
എന്ന പുത്തന്‍ മുദ്രാവാക്യമുയര്‍ത്തി
അമേരിക്കയിലെ ഒരു വിഭാഗം യുവാക്കളും ബുദ്ധിജീവികളും
വാള്‍സ്ട്രീറ്റ് പിടിച്ചടക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി
തെരുവിലിറങ്ങി സമരം നടത്തി വരികയാണിപ്പോള്‍.













No comments:

Post a Comment