Saturday, November 5, 2011

ഗ്രീക്ക് പ്രധാനമന്ത്രി പപന്‍ഡ്രൊ പടിയിറങ്ങുന്നു.



വെള്ളിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 300 ല്‍ 154 വോട്ടു നേടി പ്രധാനമന്ത്രി പപന്‍ഡ്രൊ താല്‍ക്കാലികമായി മന്ത്രിസഭയെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തി. വിശ്വാസ വോട്ടില്‍ പരാജയപ്പെടുമെന്നുറപ്പായ ഘട്ടത്തില്‍ തന്റെ മുന്‍തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ തയാറായതോടെയാണ് നേരിയ ഭൂരിപക്ഷത്തിന് പപന്‍ഡ്രൊ ജയിച്ചത്. യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച സാമ്പത്തിക രക്ഷാ പദ്ധതി അംഗീകരിക്കുന്നതിനു മുമ്പെ ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തി തീരുമാനമെടുക്കുമെന്ന പ്രഖ്യാപനം പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെയാണ് സര്‍ക്കാര്‍ തകര്‍ച്ചയില്‍ നിന്ന് ല്‍ക്കാലികമായി രക്ഷപ്പെട്ടത്. മുഖ്യപ്രതിപക്ഷ കക്ഷിയായ ന്യൂഡമോക്രസി ഇടക്കാല തെരഞ്ഞെടുപ്പ് ആവശ്യമുന്നയിച്ചപ്പോള്‍ തന്റെ സോഷ്യലിസ്റ്റ് പാസൊക്ക് പാര്‍ട്ടി പ്രതിപക്ഷത്തെ ചെറിയ രണ്ട് കക്ഷികളെ കൂട്ടുപിടിച്ച് ഭരണം മുന്നോട്ടു കൊണ്ടു പോകാനാണ് ശ്രമം തുടങ്ങിയത്. എന്നാല്‍ പപന്‍ഡ്രൊ അധികാരത്തില്‍ തുടരില്ല എന്ന് യൂറോപ്യന്‍ യൂനിയന്‍ നേതൃത്വത്തിന് ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് മന്ത്രിസഭ തുരാന്‍ അനുമതി ലഭിച്ചത്. ഡെപ്യൂട്ടി പ്രധാനമന്ത്രി ഇവാന്‍ചലോസ് വെനിസെലോസിന്റെ നേതൃത്വത്തില്‍ പുതിയൊരു സര്‍ക്കാര്‍ ചുമതലയേല്‍ക്കാനാണ് സാധ്യത. വരും ദിവസങ്ങളില്‍ പപന്‍ഡ്രൊ രാജിവെക്കും. ഇതിന്റെ ഭാഗമായി ശനിയാഴ്ച പ്രസിഡണ്ട് കാര്‍ലൊസ് പപൊലിയാസിനെ കണ്ട് പപന്‍ഡ്രൊ ചര്‍ച്ച നടത്തുകയുമുണ്ടായി. കടക്കെണിയില്‍ കുടുങ്ങിയ രാജ്യത്തെ യൂറോപ്യന്‍ യൂനിയനും .എം.എഫും മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിച്ച് രക്ഷപ്പെടുത്താനാണ് നീക്കം. മാസങ്ങളായി ദാരിദ്യ്രവും തൊഴിലില്ലായ്മയലും വിലക്കയറ്റവും മൂലം ജനങ്ങള്‍ പ്രക്ഷോഭ മാര്‍ഗത്തിലാണ്. യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടു വെച്ച സാമ്പത്തിക രക്ഷാ പദ്ധതി അംഗീകരിച്ചാല്‍ നികുതി കുത്തനെ വര്‍ധിപ്പിക്കേണ്ടി വരും. നിരവധി പേരെ ജോലിയില്‍ നിന്ന് പിരിച്ചു വിടേണ്ടി വരും. സര്‍ക്കാര്‍ സബ്സിഡികള്‍ പിന്‍വലിക്കേണ്ടി വരും. ഇതോടെ സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തമാകാനാണ് സാധ്യത. രാജ്യം കുടതത സാമ്പത്തിക മാന്ദ്യത്തില്‍ വീഴുകയാവും ആത്യന്തിക ഫലം.





No comments:

Post a Comment