Monday, October 31, 2011

ഇരയ്ക്കും വേട്ടക്കാരനുമൊപ്പം അമേരിക്കയുടെ ഓട്ടം





ഐക്യരാഷ്ട്ര സഭയുടെ സാംസ്കാരിക ഏജന്‍സിയായ യുനസ്കൊയില്‍ ഫലസ്തീന് സ്ഥിരാംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് യുനസ്കൊവിനുള്ള അമേരിക്കന്‍ ഫണ്ട് തടയുമെന്ന് അമേരിക്കന്‍ നേതൃത്വം ഭീഷണിമുഴക്കികഴിഞ്ഞു. ഇത്രയും കാലം ലോകത്തിനു മുമ്പില്‍ \' വേട്ടക്കാരനൊപ്പം നിലപാടെടുക്കുകയും ഇരയോടൊപ്പം ഓടുകയും ചെയ്ത\' അമേരിക്കയൂടെ നിലപാട് ഒരിക്കല്‍ കൂടി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. യുനസ്കൊയുടെ പ്രവര്‍ത്തന ഫണ്ടില്‍ 22 ശതമാനം അമേരിക്കയുടെ വകയാണ്. യുനസ്കൊയില്‍ ഫലസ്തീന് അംഗത്വം നല്‍കിയതിലൂടെ ലോകം ഫലസ്തീനെ ഭാഗികമായെങ്കിലും ഒരു രാജ്യമായി അംഗീകരിച്ചിരിക്കുന്നു. ഇതുതന്നെയാണ് അമേരിക്കയെയും ഇസ്രായേലിനെയും വിറളി പിടിപ്പിക്കുന്നത്. ബുഷുമാരെക്കാള്‍ ഒട്ടും സത്യസന്ധതയുള്ളവനല്ല ഒബാമ എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. തൊഴിലില്ലായ്മയും  ദാരിദ്യ്രവും സാമ്പത്തിക തകര്‍ച്ചയും കൊണ്ട് പൊറുതി മുട്ടിയ അമേരിക്കന്‍ യുവാക്കളും ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും വാള്‍സ്ട്രീറ്റിനെതിരെ തുടങ്ങിയ സമരം ജനകീയമായി ആയിരത്തോളം പ്രദേശങ്ങളെ ഇളക്കിമറിക്കുമ്പോഴും വേട്ടക്കാരന്റെ സംരക്ഷകനകാന്‍ തന്നെയാണ് ഒബാമഭരണകൂടത്തിന്റെ താല്‍പര്യം. ഈ ഇരട്ട വേഷം ഇനിയും ലോകം അംഗീകരിക്കണമെന്നില്ല. ഒരുപക്ഷെ അമേരിക്കക്കാരും.


1 comment:

  1. അമേരിക്ക തനിയെ താഴെ വരുന്ന കാലത്തിന് കാതോർക്കുന്നു.. വേട്ടക്കാർ കൊമ്പ് കുത്തുക തന്നെ ചെയ്യും. കാലം എല്ലാത്തിനും സാക്ഷിയാ‍യി............

    ReplyDelete