Thursday, May 5, 2011

ടു ജി : ആദായ നികുതി വകുപ്പിന് സുപ്രീംകോടതിയുടെ വിമര്‍ശം


ടു ജി : ആദായ നികുതി വകുപ്പിന് സുപ്രീംകോടതിയുടെ വിമര്‍ശം

ന്യൂദല്‍ഹി: ടു ജി സ്‌പെക്്രടം അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയ ആദായ നികുതി വകുപ്പിന് സുപ്രീംകോടതിയുടെ വിമര്‍ശം. ടു ജി അഴിമതിയെ സാധാരണ കേസ് ആയി കാണരുതെന്നും ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്നും സുപ്രീംകോടതി ആദായ നികുതി വകുപ്പിനോട് ആവശ്യപ്പെട്ടു.

അഴിമതിയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ് വിമര്‍ശനമുണ്ടായത്. സി.ബി.ഐയോടും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനോടും െമയ് 13 നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

1 comment: