Thursday, May 5, 2011

ശാന്തി ഭൂഷന്റെ സി.ഡി വ്യാജമാണെന്ന് ചണ്ഡീഗഢ് ലാബ്


ശാന്തി ഭൂഷന്റെ സി.ഡി വ്യാജമാണെന്ന് ചണ്ഡീഗഢ് ലാബ്

ന്യൂദല്‍ഹി: ലോക്പാല്‍ സമിതി ഉപാധ്യക്ഷനും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്റെ സംഭാഷണമടങ്ങിയ സി.ഡി വ്യാജമാണെന്ന് ചണ്ഡീഗഢ് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബ്(സി.എഫ്.എസ്.എല്‍). നാലു കോടി രൂപ കൈക്കൂലി നല്‍കി ജഡ്ജിമാരെ വിലക്കു വാങ്ങാമെന്ന ശാന്തി ഭൂഷന്റെ പ്രസ്താവന വ്യാജമാണെന്നാണ് ലാബിന്റെ വെളിപ്പെടുത്തല്‍.

നേരത്തെ ദല്‍ഹി സി.എഫ്.എസ്.എല്‍ പരീശോധിച്ച സി.ഡിയില്‍ കൃത്രിമം നടന്നിട്ടില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ചണ്ഡീഗഢ് സി.എഫ്.എസ്.എല്‍ സി.ഡി വ്യാജമാണെന്ന് ഉറപ്പിച്ച് പറയുന്നു. സി.ഡിലെ സംഭാഷണത്തിന് ഒഴുക്കില്ലെന്നും തടസമുളളതായും വിദഗ്ധര്‍ അതിലേക്ക് സംഭാഷണങ്ങള്‍ കൂട്ടി ചേര്‍ത്തതായും ചണ്ഡീഗഢ് സി.എഫ്.എസ്.എല്‍ പറഞ്ഞു.

സി.ഡി രണ്ട് ലാബുകളിലെങ്കിലും പരിശോധിച്ച് വിവരം നല്‍കാന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം ദല്‍ഹി
പൊലീസിന് കഴിഞ്ഞമാസം നിര്‍ദേശം നല്‍കുകയായിരുന്നു.

ശാന്തി ഭൂഷന്റെ മകന്‍ പ്രശാന്ത് ഭൂഷണ്‍ സി.ഡി വിവാദം ലോക്പാല്‍ സമിതിയിലെ അംഗങ്ങളെ കരിവാരിത്തേക്കാനാണെന്ന് ആരോപണവുമായി രംഗത്തെത്തിയിരുന്നു.

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും അമര്‍ സിങുമായ ഭൂഷണ്‍ നടത്തിയ സംഭാഷത്തിലെ ഭാഗങ്ങളാണ് സി.ഡിയിലുളളത്

No comments:

Post a Comment