Friday, May 27, 2011

എന്‍ഡോസള്‍ഫാന്‍ ഉത്പാദനത്തിന്റെ ലൈസന്‍സ് റദ്ദാക്കി


എന്‍ഡോസള്‍ഫാന്‍ ഉത്പാദനത്തിന്റെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്നതിന്് കൊച്ചിയില്‍ലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡിന് (എച്ച്.ഐ.എല്‍) നല്‍കിയിരുന്ന ലൈസന്‍സ് റദ്ദാക്കിയാതായി ആരോഗ്യ മന്ത്രി അടുര്‍ പ്രകാശ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റു കീടനാശിനികള്‍ ഉത്പാദിപ്പിക്കുന്നതിന് ഉപാധികളോടെ അനുമതിനല്‍കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ഉത്പാദനം പൂര്‍ണ്ണമായും ഇല്ലാതാകും.

ഡോക്ടര്‍മാരുടേത് ഉള്‍പ്പെടെ ആരോഗ്യ രംഗത്തുള്ള എല്ലാ ഒഴിവുകളിലേക്കും വാക് ഇന്റര്‍വ്യൂ നടത്തും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസിന് ഉപാധികളോടെ അനുമതിനല്‍കുന്ന കാര്യം കെ.ജി.എം.ഒയുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


No comments:

Post a Comment