Sunday, May 29, 2011

2022 ഓടെ ജര്‍മനിയിലെ ആണവ നിലയങ്ങള്‍ പൂട്ടും


2022 ഓടെ ജര്‍മനിയിലെ ആണവ നിലയങ്ങള്‍ പൂട്ടും
ആണവ നിലയങ്ങള്‍ക്കെതിരെ ജര്‍മനിയില്‍ നടന്ന പ്രതിഷേധം

ബെര്‍ലിന്‍ :2022 ഓടെ രാജ്യത്തെ എല്ലാ ആണവ നിലയങ്ങളും പൂട്ടുമെന്ന് ജര്‍മനി പ്രഖ്യാപിച്ചു. ജപ്പാനിലെ ഫുകുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജര്‍മനി ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. തിങ്കളാഴ്ച ജര്‍മന്‍ പരിസ്ഥിതി മന്ത്രി നോര്‍ബെര്‍ട്ട് റോറ്റ്ഗണ്‍ ആണ് ഇക്കാര്യംവ്യക്തമാക്കിയത്.

ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് ജര്‍മനിയില്‍ ആണവ നിലയങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രശ്‌നം പഠിക്കുന്നതിന് ചാന്‍സിലര്‍ ആഞ്ചെലാ മെര്‍ക്കല്‍ എത്തിക്‌സ് പാനലിനെ നിയമിക്കുകയും ചെയ്തു. ചാന്‍സിലറുടെ അധ്യക്ഷതയില്‍ ഞായറാഴ്ച വൈകീട്ട് ആരംഭിച്ച യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായിരിക്കുന്നത്.

ജര്‍മനിയിലെ പഴക്കം ചെന്ന ഏഴു റിയാക്ടറുകള്‍ക്ക് നേരത്തെ തന്നെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ആറെണ്ണം 2021 ഓടെ പ്രവര്‍ത്തനം നിര്‍ത്തും. ഏറ്റവും പുതിയ മൂന്നെണ്ണം 2022 ലായിരിക്കും അടക്കുകയെന്നും പരിസ്ഥിതി മന്ത്രി നോര്‍ബെര്‍ട്ട് റോറ്റ്ഗണ്‍ പറഞ്ഞു.

No comments:

Post a Comment