Tuesday, May 24, 2011

ഐസ്‌ക്രീം കേസിലെ ചോദ്യം ചെയ്യല്‍ നോട്ടീസ്: മുന്‍ ജഡ്ജിമാരെ എതിര്‍കക്ഷികളാക്കാന്‍ നിര്‍ദേശം


കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈകോടതിയിലെ മുന്‍ ജഡ്ജിമാര്‍ക്ക് നോട്ടീസ് നല്‍കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ മുന്‍ ജഡ്ജിമാരെ എതിര്‍കക്ഷികളാക്കാന്‍ ഹൈകോടതി വാക്കാല്‍ നിര്‍ദേശിച്ചു.

നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നായരമ്പലം സ്വദേശി അഡ്വ. എ.ജി. ബേസില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് ആന്റണി ഡൊമിനിക് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം

No comments:

Post a Comment