Monday, May 23, 2011

പെപ്‌സി കമ്പനിക്ക് പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ വെളളം ഊറ്റാം


പെപ്‌സി കമ്പനിക്ക് പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ വെളളം ഊറ്റാം

കൊച്ചി: കഞ്ചിക്കോട് പെപ്‌സി കമ്പനിയുടെ ജല ഊറ്റ് വിദഗ്ധ സമിതിയെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ വെളളം ഊറ്റുന്നതിന് കമ്പനിക്ക് അനുമതി നല്‍കിയാണ് കോടതിയുടെ ഉത്തരവ്.

2.3 ലക്ഷം ലിറ്റര്‍ വെളളം മാത്രമേ കമ്പനി ഉപയോഗിക്കാവുവെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രാമചന്ദ്ര മേനോന്റെതാണ് ഉത്തരവ്.


No comments:

Post a Comment