Monday, May 16, 2011

എം.റഹ്മത്തുല്ല ലീഗില്‍


എം.റഹ്മത്തുല്ല ലീഗില്‍

മലപ്പുറം: സിപിഐ വിട്ട എം.റഹ്മത്തുല്ല മുസ്്‌ലീംലീഗില്‍ അംഗത്വം സ്വീകരിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പാണക്കാട്ടെത്തിയ റഹ്മത്തുല്ല സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നുമാണ് അംഗത്വം സ്വീകരിച്ചത്.

സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം, സംസ്ഥാന ഭവനബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് റഹ്മത്തുല്ല പാര്‍ട്ടിയില്‍ നിന്നും രാജി വെക്കാന്‍ തീരുമാനിച്ചത്. രാജിയുടെ കാരണങ്ങള്‍ പിന്നീട് വിശദീകരിക്കുമെന്നാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് റഹ്മത്തുല്ല പ്രതികരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് റഹ്മത്തുല്ല പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് ഫാക്‌സ് ചെയ്യുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് അനുവദിച്ച ഏറനാട് സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിനെ രംഗത്തിറക്കാന്‍ മുന്‍കൈയെടുത്തെന്ന പേരില്‍ ആരോപണം നേരിടുകയായിരുന്നു റഹ്മത്തുല്ല. ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി അഷ്‌റഫലി കാളിയത്തിന് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ റഹ്മത്തുല്ലയോട് സി.പി.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിടാനുള്ള റഹ്മത്തുല്ലയുടെ തീരുമാനം പുറത്താവുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലും അതിന് മുമ്പ് പൊന്നാനി മണ്ഡലത്തിലും സി.പി.ഐ സ്ഥാനാര്‍ഥിയായി ഇദ്ദേഹം മത്സരിച്ചിരുന്നു.


No comments:

Post a Comment