Monday, May 16, 2011

റഹ്മത്തുല്ല മുസ്ലിം ലീഗിലേക്ക് ഏറനാട് പെയ്ഡ് സീറ്റ്. ലക്ഷങ്ങള്‍ കൈപ്പറ്റിയവരെ കുറിച്ച് താമസിയാതെ അറിയാനാകും


ഏറനാട് ഇടത് സ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളുകയും ലക്ഷങങള്‍ കൊടുത്ത് സീറ്റ് വാങ്ങിയയാള്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത സംഭവം പുറത്തുവരാനിരിക്കെ സി.പി.ഐ ദേശീയകൌണ്‍സില്‍ അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ എം.റഹ്മത്തുല്ല ഇന്ന് മുസ്ലിം ലീഗില്‍ ചേരുന്നു. അംഗത്വം പാണക്കാടെത്തി അദ്ദേഹം ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങും. ലക്ഷങ്ങള്‍ കൈപ്പറ്റിയ ചില നേതാക്കള്‍ കൂടി പാര്‍ട്ടി വിടുകയോ പാര്‍ട്ടിയുടെ നടപടി ഏറ്റുവാങ്ങുകയോ വേണ്ടി വരും.

ഏറനാട്: സി.പി.ഐ നേതാക്കളോട് സെക്രട്ടേറിയറ്റ് വിശദീകരണം തേടി

മലപ്പുറം: ഏറനാട് മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ബി.ജെ.പിക്ക് പിന്നില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സംഭവത്തിലും മഞ്ചേരി, തിരൂരങ്ങാടി മണ്ഡലങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയിലും സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് സംഘടനാതലത്തില്‍ നടപടി തുടങ്ങി. തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. റഹ്മത്തുല്ല, ജില്ലാ സെക്രട്ടറി വി. ഉണ്ണികൃഷ്ണന്‍ എന്നിവരോട് സെക്രട്ടേറിയറ്റ് വിശദീകരണം ചോദിച്ചിട്ടുണ്ട്.

ഏറനാട് മണ്ഡലത്തില്‍ മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥി അഷ്‌റഫലി കാളിയത്ത് 2700 വോട്ടുകള്‍ മാത്രമാണ് നേടിയത്. സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ 47,452 വോട്ട് നേടി രണ്ടാമതെത്തിയിരുന്നു. മുന്നണി ധാരണ ലംഘിച്ച് സി.പി.എം ഏറനാട്ടില്‍ സ്വതന്ത്രനെ പിന്തുണച്ചതാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ ദയനീയ പരാജയത്തിന് കാരണമായതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.

മലപ്പുറം ജില്ലയില്‍ പാര്‍ട്ടി മത്സരിച്ച മഞ്ചേരിയിലും തിരൂരങ്ങാടിയിലും വന്‍തോതില്‍ വോട്ടുചോര്‍ച്ചയുണ്ടായി. രണ്ട് മണ്ഡലങ്ങളിലും സി.പി.എം വോട്ടുകള്‍ ഏതിര്‍ സ്ഥാനാര്‍ഥിക്ക് പോകുകയോ മരവിപ്പിക്കപ്പെടുകയോ ചെയ്‌തെന്നാണ് സി.പി.ഐ വിലയിരുത്തല്‍. ഏറനാട്ടിലെ തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയെ നാണക്കേടിലാക്കിയതായി സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകാനിടയാക്കിയത് സംബന്ധിച്ച് നേതൃത്വം വിശദീകരണം തേടിയത്.



No comments:

Post a Comment