Tuesday, May 17, 2011

വോട്ടുചോര്‍ച്ച അന്വേഷിച്ചില്ലെങ്കില്‍ മുന്നോട്ടുപോകാനാകില്ല -സെബാസ്റ്റിയന്‍ പോള്‍


വോട്ടുചോര്‍ച്ച അന്വേഷിച്ചില്ലെങ്കില്‍  മുന്നോട്ടുപോകാനാകില്ല  -സെബാസ്റ്റിയന്‍ പോള്‍

കൊച്ചി. എറണാകുളം നിയോജകമണ്ഡലത്തില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായതായി എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഡോ.സെബാസ്റ്റിയന്‍ പോള്‍. ഇടതുപക്ഷ വോട്ടുകള്‍ മുഴുവന്‍ തനിക്ക് ലഭിച്ചില്ല. ഇതേക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കണം. ഇല്ലെങ്കില്‍ മുന്നോട്ടുപോകാനാകില്ല.

ഇത്രയും കനത്ത പരാജയം പ്രതീക്ഷിച്ചില്ല. തനിക്ക് ലഭിക്കേണ്ടിയിരുന്ന 15000 വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മറിഞ്ഞതായും അദ്ദേഹം ആരോപിച്ചു.

മണ്ഡലത്തില്‍ 38000 പാര്‍ട്ടി വോട്ടാണ് ഉള്ളത്. തനിക്ക് 28000 ആണ് ലഭിച്ചത്.വ്യക്തിപരമായി തനിക്ക് ലഭിച്ച 5000 ഓളം വോട്ടുകള്‍ കൂടി കണക്കിലെടുമ്പോള്‍ വന്‍തോതില്‍ വോട്ട് ചോര്‍ന്നുവെന്ന് വ്യക്തമാണ്. വി.എസ്. അനുകൂല തരംഗമൊന്നും ജില്ലയില്‍ ഉണ്ടായില്ല.

എല്‍.ഡി.എഫിന് അനുകൂലമായ ഒരു ഫാക്ടറും ജില്ലയില്‍ ഉണ്ടായില്ല. എന്നാല്‍, ജില്ലയില്‍ ചില അദൃശ്യഫാക്ടറുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതെന്താണെന്ന് പാര്‍ട്ടി അന്വേഷിച്ച് കണ്ടെത്തണം.അല്ലെങ്കില്‍ എറണാകുളം ജില്ലയില്‍ പാര്‍ട്ടിക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

1 comment:

  1. പാര്‍ട്ടിയുടെ സ്വതന്ത്രന്മാരെ പറ്റി എനിക്ക് രണ്ടു അഭിപ്രായം ഉണ്ട് . ( നല്ല കാര്യം ) - അവര്‍ സാധാരണ പാര്‍ടിക്കാരെ പോലെ അന്ധമായി പാര്‍ട്ടിയെ ന്യായീകരിക്കുനവര്‍ അല്ല ....( ചീത്ത കാര്യം ) അവര്‍ പാര്‍ട്ടിയെ അവരുടെ സൌകര്യത്തിനു വേണ്ടി ഉപയോഗിക്കുന്നവര്‍
    Asking for their rights, without any commitment towards their responsibilities

    ReplyDelete