Tuesday, May 10, 2011

ഇത്തവണ ഇടത്പക്ഷം തന്നെയാകും മുന്നില്‍


പ്രീപോളുകാരും പോസ്റ്റ് പോളുകാരും എന്തുതന്നെ പറയട്ടെ. ഇത്തവണ ഇടത് പക്ഷം ഭരണത്തിലെത്തുമെന്ന് തന്നെയാണ് എന്റെ വിലയിരുത്തല്‍.

എന്താണ് ഇതിന്റെ യുക്തി അഥവാ അയുക്തി എന്ന് വിശദമാക്കേണ്ടതുണ്ട്.
നേരത്തെ ഇതേ കോളത്തില്‍ തെരഞ്ഞെടുപ്പിനെ വിലയിരുത്തി കൊണ്ട് ഞാനെഴുതിയിരുന്നു: ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിച്ചത് വി.എസ് എന്ന ഇടത് സ്ഥാനാര്‍ഥിയാണ് എന്ന്. അതിനര്‍ഥം ഇടതുമുന്നണി എത്ര സീറ്റില്‍ ജയിക്കുന്നുവോ അത്രയും സീറ്റില്‍ വി.എസ്സാണ് ജയിക്കുന്നത്. എത്രസീറ്റില്‍ തോല്‍ക്കുന്നുവോ അത്രയും സീറ്റില്‍ വി.എസ്സാണ് തോല്‍ക്കുന്നത്. ഈ ഒരു പൊതു വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് വിശ്വസിക്കുന്നതും.
വശ്വാസം അതല്ലേ എല്ലാം എന്ന പറച്ചിലല്ല.
ഞാന്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി തൊഴിലിന്റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുപ്പുകളെ സൂക്ഷ്മമായി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു പത്രപ്രവര്‍ത്തകനാണ്. ഈ കാലത്തിനിടയില്‍ ഇങ്ങിനെയൊരു തെരഞ്ഞെടുപ്പ് സാഹചര്യം ഞാന്‍ നിരീക്ഷിച്ചിട്ടില്ല. മൂന്ന് മാസം മുമ്പ് വരെ യു.ഡി.എഫ് ഏകപക്ഷിയമായ വിജയം നേടുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുണ്ടായിരുന്നത്. അത് പെട്ടെന്നാണ് മാറിമറിഞ്ഞത്. ഇതിന് നിരവധി കാരണങ്ങളുണ്ട്. ഒരു പ്രധാന കാരണം പി.കെ കുഞ്ഞാലിക്കുട്ടിയുടെ റഊഫിനെതിരായ വാര്‍ത്താ സമ്മേളനവും പിന്നുടുണ്ടായ വെളിപ്പെടുത്തലുകളും മറ്റും. ഇതിന് ബലം നല്‍കുന്നതായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ ജയില്‍ വാസവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും. അവസാനത്തെ കാരണം വി.എസിന് സീറ്റ് നിഷേധിക്കുന്നു എന്ന അറിവും തുടര്‍ന്നുണ്ടായ വ്യാപക പ്രതിഷേധങ്ങളുമായിരുന്നു. സി.പി.എമ്മിലെ വിഭാഗീയതയില്‍ പ്രതീക്ഷയര്‍പിച്ച യു.ഡി.എഫ് , പക്ഷെ തികച്ചും നിരാശയിലായി. സി.പി.എമ്മും ഇടതുമുന്നണിയും തികഞ്ഞ ഐക്യത്തോടെയൊണ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പു ഫലം വന്നുകഴിഞ്ഞാല്‍ ഈ ഐക്യം നിലവിലുണ്ടാകുമോ എന്ന് കണ്ടറിയണം.
തെരഞ്ഞെടുപ്പ് പ്രചരണ കാലത്തെ രണ്ടനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഒന്ന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുത്ത യോഗങ്ങളിലെ
ആള്‍ക്കൂട്ടത്തിന്റെ അസാന്നിധ്യം. മുന്‍തെരഞ്ഞെടുപ്പ് കാലങ്ങളില്‍ സോണിയഗാന്ധിയെ കാണാനും കേള്‍ക്കാനും എത്തിപ്പെട്ട വന്‍ ജനാവലിയെ പലതവണ ഞാന്‍ കണ്ടതാണ്. ഇത്തവണ അതിനെന്ത് മാറ്റമാണുണ്ടായത്. വെറും സംഘാടനത്തിലെ പിഴവായി ഇതിനെ കാണാനാവില്ല. മറ്റൊരനുഭവം വി.എസ്സിനെ കേള്‍ക്കാന്‍ തടിച്ചുകൂടിയ വന്‍ ജനാവലിയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം ഈ പ്രതിഭാസം പ്രകടമായി എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. വി.എസിനെ കേള്‍ക്കാന്‍ തടിച്ചു കൂടിയവര്‍ മുഴുവന്‍ ഇടതുപക്ഷക്കാരോ, സി.പി.എമ്മുകാരോ ആയിരുന്നില്ല. വ്യക്തമായ കക്ഷി രാഷ്ട്രീയ കടും പിടുത്തങ്ങളില്ലാത്തവര്‍, പ്രത്യേകിച്ചും യുവാവക്കള്‍ ആയിരുന്നു ഒരോ കേന്ദ്രങ്ങളിലും ഒഴുകിയെത്തിയത്.
ഇതൊരു സൂചനയായി തന്നെ കാണേണ്ടിയിരിക്കുന്നു. വി.എസിനെ കാണാന്‍ തടിച്ചുകൂടുന്നത് വെറും ജനക്കൂട്ടമാണെന്നും അതൊന്നുംവോട്ടായി മാറില്ലെന്നും യു.ഡി.എഫ് നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായി എന്ന തോന്നലിന്റെ പരിഭ്രമങ്ങള്‍ പിന്നീടുള്ള അവരുടെ ഓരോ ചലനത്തിലും ഭൃശ്യമായിരുന്നു.
കേരളത്തിലെ വോട്ടര്‍മാരില്‍ ഏതാണ്ട് 70 ശതമാനത്തോളം കക്ഷി രാഷ്ട്രീയ കടും പിടുത്തമുള്ളവരാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിനും എത്രയോ മുമ്പെ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ തീരുമാനിച്ചിരിക്കും. അതില്‍ പിന്നെ കാര്യമായ മാറ്റങ്ങളുണ്ടാകാറില്ല. എന്നാല്‍ അവശേഷിക്കുന്ന മുപ്പത് ശതമാനം വോട്ടര്‍മാര്‍ അവരുടെ അഭിപ്രായം എപ്പോള്‍ വേണമെങ്കിലും മാറ്റാം. അവസാന നിമിഷം മാത്രം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നവരുമുണ്ട്. പുതിയ യുവാക്കളില്‍ കക്ഷിരാഷ്ട്രീയത്തോടുള്ള മടുപ്പ് ഇവിടെ കാണാതിരുന്നിട്ട് കാര്യമില്ല. ഈ മുപ്പത് ശതമാനത്തില്‍ ഭൂരിപക്ഷം വോട്ടര്‍മാരും ആര്‍ക്കനുകൂലമായി ചിന്തിച്ചു എന്നതാണ് കേരളം ഇനി ആരുഭരിക്കണമെന്ന് തീരുമാനിക്കുന്ന ഘടകം.
എന്റെ വിലയിരുത്തല്‍ ഇതില്‍ നല്ലൊരു ശതമാനം വോട്ടര്‍മാര്‍ വി.എസിന് അനുകൂലമായി വോട്ട് ചെയ്തു എന്നാണ്. കേരളത്തിലെ 140 മണ്ഡലങ്ങളിലും ഇതിന്റെ പ്രതികരണങ്ങള്‍ ഏറിയും കുറഞ്ഞും പ്രകടമാകുന്നതാകും തെരഞ്ഞെടുപ്പ് ഫലം. കേരളത്തില്‍ ഏത് മുന്നണി ഭരിക്കണമെന്ന് തീരുമാനിക്കുന്നത് നാലോ അഞ്ചോ ശതമാനം വോട്ട് അധികം കിട്ടുന്നവരാണ്. ഇത്തവണ ഇടത് പക്ഷത്തിന് ഏതാണട് എട്ട് ശതമാനത്തോളം അധികം വോട്ടുകള്‍ ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. അഥവാ , കണക്കുകൂട്ടല്‍.
എന്റെ കണക്കു കൂട്ടല്‍, വിലയിരുത്തല്‍, തെറ്റില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. ചിലപ്പോള്‍ തെറ്റിയേക്കാം. തെറ്റിയാല്‍ എന്റെ വിലയിരുത്തലുകള്‍ തെറ്റിയെന്ന് സമ്മതിക്കുന്നതില്‍ ഒരു മാനഹാനിയും ഇല്ല. വോട്ടര്‍മാരുടെ മനോ വികാരം മനസിലാക്കുന്നതില്‍ ഇരുമുന്നണികളും പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. ഐക്യമുന്നണി നേതാക്കള്‍ക്കും ഇടത് മുന്നണി നേതാക്കള്‍ക്കും വോട്ടര്‍മാരുടെ മനസില്‍ രൂപം കൊണ്ട അദൃശ്യമായ തരംഗം വായിച്ചെടുക്കാനായിട്ടില്ല എന്ന് തന്നെയാണ് എന്‍ൊ വിശ്വാസം. സത്യമറിയാന്‍ രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ, ഇങ്ങിനെ ഒരു വിലയിരുത്തല്‍ അപകടകരമാണെന്ന് അറിയാഞ്ഞല്ല. ഞാന്‍ സത്യത്തില്‍ അങ്ങിനെ തന്നെയാണ് വിശ്വസിക്കുന്നത്.


12 comments:

  1. വാണിമേല്‍, അപ്പോള്‍ കേരളത്തില്‍ ഇടത്തോട്ട് വീശിയടിച് കൊണ്ടിരിക്കുന്ന കാറ്റ് ഇനിയും തുടരും, അല്ലെ.

    ReplyDelete
  2. നിങ്ങളുടെ വിലയിരുത്തലില്‍ വലിയ മാറ്റം വരും എന്ന് തോന്നുന്നില്ല. അച്യുതാനന്ദന്‍ ഫാക്ടര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് അനുകൂലമായി മറിച്ചോ എന്ന് സംശയിക്കണം. ക്രിസ്ത്യന്‍ വോട്ടുകള്‍ ഭൂരിപക്ഷവും യു ഡി എഫ്‌ പെട്ടിയില്‍ വീണു എന്ന് കരുതേണ്ടിയിരിക്കുന്നു.

    ReplyDelete
  3. എന്താ ബഷീറേ ഇത് കോളേജ് ഇലക്ഷനാ എന്നെസ്സെസ്സ് വോട്ട് മറിച്ചൂന്ന് പറയാന്‍? അവര്‍ പറഞ്ഞാ സകല നായന്മാരും വ്വോട്ട് ചെയ്യാനിരിക്വാ?

    ReplyDelete
  4. എനിക്ക് താങ്കളോട് വിയോജിക്കാനാണ്‌ തോന്നുന്നത്. മലയാളി രാഷ്ട്രീയ പ്രബുദ്ധതയുള്ളവനാണെങ്കില്‍ വിയെസ്, സോറി ഇടതുപക്ഷം ഇത്തവണ ജയിക്കും . പക്ഷേ മറിച്ചാവാനാണ്‌ സാധ്യതയെന്ന് എന്റെ മനസ്സ് പറയുന്നു. കടുത്ത പോരാട്ടത്തിനൊടുവില്‍ ഇടതുപക്ഷം തോറ്റേക്കാം. കോട്ടയം,എറണാകുളം,തൃശൂര്‍,മലപ്പുറം,ജില്ലകളില്‍ നിന്ന് യൂഡിഎഫിന്‌ കിട്ടുന്ന സീറ്റുകളായിരിക്കും ഒരു പക്ഷേ കേരളത്തിന്റെ വിധിയെഴുതുക.

    ReplyDelete
  5. സീറ്റുകളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം മുസ്ലിം ലീഗിനായിരിക്കും കാരണം മലപ്പുറം ജില്ലയില്‍ തന്നെ 14 എണ്ണം ഉറപ്പിച്ചു. കോഴിക്കോട്‌ കണ്ണൂര്‍ കാസര്‍ഗോഡ് വേറെയും.. ഇല്ലെങ്കില്‍ അടുത്ത വര്ഷം മലപ്പുറത്തും കോഴിക്കോടും മണ്ഡലങ്ങള്‍ കൂട്ടണം.

    ReplyDelete
  6. ഏതായാലും രണ്ടു ദിവസേം കൂടി മനകന്ക്ക് കൂട്ടം. നടക്കാത്ത കരിയെങ്ങള്‍ ആണ് എപ്പോള്‍ മൊയ്തു സാഹിബ്‌ പരുന്നത്. ജനം കൂടിയാല്‍ വോട്ട് കിട്ടുംയിരുന്നെങ്ങില്‍ മഹ ദആനി യുടെ പാര്‍ട്ടിക്ക് കിട്ടേണ്ടേ

    ReplyDelete
  7. ശ്രീ വാണിമേലിന്റെ നിരീക്ഷണം ഏറെക്കുറെ ശരി തന്നെ....
    മുക്കിനും മൂലയിലും നിന്നു വിയെസ്സിന്റെ നടപടികളെ അഭിനന്ടിചിരുന്നവരില്‍ നല്ലെരു പങ്കും വ്യക്തമായ രാഷ്ട്രീയം പറയാനില്ലാത്ത യുവാക്കളും യുവതികളും തന്നെ............ ചില ചെറുപ്പക്കാര്‍ പറഞ്ഞത് അവര്‍ക്ക് രാഷ്ട്രീയത്തിലെ കാരണവരായ വീയെസ്സ് തന്നെ ഇപ്പോഴും മറ്റാരെയും കാള്‍ ചുറു ചുറുക്കുള്ള വ്യക്തിത്വം.

    അത്തരം ഒരു യുവത്വത്തിന്റെ മുന്നേറ്റം തീര്‍ച്ചയായും വീയെസ്സ് നയിക്കുന്ന മുന്നണിയെ തന്നെ വിജയത്തിലേക്ക് നയിക്കുമെന്ന് തന്നെ ഞാനും വിശ്വസിക്കുന്നു .......

    ReplyDelete
  8. Mr.Moidu Mash's evaluation is somewhat correct.But he didn't mentioned about the card play by Ramesh Chennithala. Espicially he is one the prominent media person who exposed the existance of card factor in the Kerala election.

    Here he did not consider the above factor which can make the result upsidedown.Whether it is worked or not worked he is obliged to touch the effect of that factor.

    ReplyDelete
  9. മൊയ്തു സാഹിബിന്റെ വിലയിരുത്തല്‍ എന്തോ ആവട്ടെ... അത് പറയാനുള്ള ധൈര്യത്തെ സമ്മതിച്ചു. രണ്ടു ദിവസം കൂടിയല്ലേ.. കാത്തിരുന്നു കാണാം :)

    ReplyDelete
  10. അദൃശ്യ തരംഗം ഒന്നുല്ല മൌയ്തുക്കാ... ഇടതു പക്ഷം ജയിക്കാന്‍ ചാന്‍സ് കമ്മിയാണ് ... ഒരു പക്ഷെ തോല്‍വിയുടെ മാര്‍ജിന്‍ അലം ഒന്ന് കുറക്കാന്‍ അവര്‍ക്കയെങ്ങില്‍ ആയി ...ഇവിടെ പ്രത്യാ ശാസ്ത്രമോ അതിന്ടെ ഖണ്ടനമോ ഒന്നുമല്ല . വിഷയം .. Democracy is all about demography ,unfortunately ! . Rest of the talk is just hypocrisy !. That is it.!!

    ReplyDelete
  11. വിഭാഗീയത
    ___________

    അധികാരത്തിന്‍റെ
    അപ്പക്കഷണം,
    പാടുന്ന കാക്ക,
    കൊതിയനാം
    കുറുക്കന്‍...
    അമ്മിണി
    ടീച്ചറുടെ കഥ
    കേട്ടു മടുത്ത
    കോരന്‍
    കുംബിളുമെടുത്തു
    ഉച്ചകഞ്ഞി
    തേടിപ്പോയി.........!

    ReplyDelete