Thursday, May 12, 2011

2പെണ്‍കുട്ടികള്‍ ട്രാക്കില്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം


പെണ്‍കുട്ടികള്‍ ട്രാക്കില്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ഈ കുട്ടികളുടെ മരണത്തിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശി എം.കെ. അബ്ദുല്‍ അസീസ് നല്‍കിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

പതിനഞ്ച് വര്‍ഷം മുമ്പാണ് റെയില്‍വേ ട്രാക്കില്‍ കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടത്. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. റഊഫിന്റെ വെളിപ്പെടുത്തലിന് ശേഷം ഒരു പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതായത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് കിട്ടിയത്. അപ്പോള്‍തന്നെ നിര്‍ദേശത്തോടെ പരാതി ഡി.ജി.പിക്ക് നല്‍കി. തെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച വരാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശമെന്നതും ശ്രദ്ധേയമാണ്.


No comments:

Post a Comment