Tuesday, May 17, 2011

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ തന്നെ മാത്രം പഴിക്കേണ്ട -പ്രകാശ് കാരാട്ട്


 തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍  തന്നെ മാത്രം പഴിക്കേണ്ട -പ്രകാശ് കാരാട്ട്

ന്യൂദല്‍ഹി: ബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ തന്നെ മാത്രം പഴിചാരുന്നതില്‍ കാര്യമില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു ഇംഗ്ലീഷ് ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ ജനറല്‍ സെക്രട്ടറിപദത്തുനിന്ന് രാജിവെക്കേണ്ട കാര്യമില്ലെന്നും കാരാട്ട് പറഞ്ഞു.

2006ല്‍ താന്‍ ജനറല്‍ സെക്രട്ടറിയായിരിക്കെ, മികച്ച നേട്ടങ്ങളാണുണ്ടായത്. എന്നു കരുതി അതിന്റെ നേട്ടം അവകാശപ്പെടാനൊന്നും ശ്രമിച്ചിരുന്നില്ല. എന്നിരിക്കെ 2011ലെ തിരിച്ചടിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കേണ്ട കാര്യവുമില്ല -കാരാട്ട് പറഞ്ഞു.

ഈ രീതിയിലൊന്നുമല്ല സി.പി.എമ്മിന്റെ പ്രവര്‍ത്തനം. പ്രക്ഷുബ്ധ കാലാവസ്ഥയില്‍ കപ്പലിന് സഞ്ചരിക്കേണ്ടി വരുമ്പോള്‍ അതില്‍നിന്ന് എടുത്തു ചാടുന്നവരല്ല ഞങ്ങള്‍. നേതൃത്വം അങ്ങനെ ഒരിക്കലും ചെയ്യില്ല. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ താനോ ബുദ്ധദേവ് ഭട്ടാചാര്യയോ രാജിവെക്കില്ല -കാരാട്ട് വിശദീകരിച്ചു.

കേരളത്തിലെ ഏറ്റവും മികച്ച ജനനേതാവ് തന്നെയാണ് വി.എസ്. അച്യുതാനന്ദനെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.

1 comment:

  1. അത് സത്യം ,.....ബംഗാള്‍ ഭരണം തുടര്‍ച്ചയായി കയ്യില്‍ വന്നപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ "വെള്ളത്തിലെ മീനുകള്‍ആകേണ്ട " സഖാക്കളില്‍ പലരും അധികാര ദല്ലാള്‍ മാറും അഹന്ത തലയ്ക്കു പിടിച്ച ആള്‍ രൂപങ്ങളും ആയി മാറിയതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ കണ്ടു ,കേരളത്തില്‍ അഴിമതി കേസിലെ പ്രതിയെ "നായക സ്ഥാനത്തു നിര്‍ത്തിക്കൊണ്ടു വലതു പക്ഷ അഴിമതിക്കെതിരെ പ്രസംഗം നടത്തി" വോട്ടു ചോദിച്ച പാര്‍ലമെന്റു --പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ജനം അര്‍ഹമായ പരിഗണന നല്‍കി , ഇത്തവണ അതിനൊരു "ചെറിയ മാറ്റം" വരുത്തിയപ്പോള്‍ ജനം അതിനുള്ള പരിഗണനയും നല്‍കി ,ഇടതു പക്ഷത്തിനു വോട്ടു ചെയ്യുന്ന ജനം ചില "പരിശുദ്ദികള്‍" പ്രതീക്ഷിക്കുന്നുണ്ട് .അത് കളഞ്ഞു കുളിച്ചു നടക്കുന്നവരെ ജനം തളളും . അതില്‍ അഴിമതിക്കാര്‍ക്കും വലതു പക്ഷ അവസര വാദികള്‍ക്കും എതിരെ എടുക്കേണ്ട നടപടികള്‍ സമയത്ത് എടുത്തില്ല എന്ന തെറ്റ് സെക്രട്ടരിയുറെ മാത്രം തലയില്‍ അല്ലല്ലോ ....?സി പി ഐ [എം] സെക്രട്ടറി എന്നത് ഒരു ടീം ലീഡര്‍ അല്ലെ ....?

    ReplyDelete