Saturday, May 7, 2011

തിരുകേശം വ്യാജമാണെന്ന് അബൂദബിയിെല കസ്‌റജി കുടുംബം


കോഴിക്കോട് : കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ലഭിച്ചെന്ന് പറയുന്ന തിരുകേശം വ്യാജമാണെന്ന് അബൂദബിയിെല കസ്‌റജി കുടുംബം. എ.പിക്ക് കേശം നല്‍കിയെന്ന് പറയുന്ന അഹമ്മദ് കസ്‌റജിയുടെ സഹോദരന്‍ ശൈഖ് ഹസന്‍ മുഹമ്മദ് കസ്‌റജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവാദ േകശം വ്യാജമാണെന്ന് കാണിച്ച് കൊണ്ടുള്ള മുഹമ്മദ് കസ്‌റജിയുടെ എഴുത്ത് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ൈവസ് ചാന്‍സിലറും അന്താരാഷ്്രട മുസ്‌ലിം പണ്ഡിത സഭാ അംഗവുമായ ഡോ: ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വിയാണ് പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നാളെ നടക്കുന്ന ദാറുല്‍ ഹുദാ സമാപന സമ്മേളനത്തില്‍ പുറത്ത് വിടുമെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

2 comments:

  1. അങ്ങനെ പ്രവാചകനെപ്പോലും വിറ്റുകാശാക്കാനുള്ള പൌരോഹിത്യത്തിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണിത്

    ReplyDelete