Friday, May 6, 2011

ഉസാമ ബിന്‍ലാദന്റെ വധം അല്‍ഖാഇദ സ്ഥിരീകരിച്ചു


ഉസാമ ബിന്‍ലാദന്റെ വധം അല്‍ഖാഇദ സ്ഥിരീകരിച്ചു

ഇസ്‌ലാമാബാദ്: ഉസാമ ബിന്‍ലാദനെ അമേരിക്കന്‍ സൈന്യം വധിച്ചതായി അല്‍ഖാഇദ സ്ഥിരീകരിച്ചു. 'ദ ജനറല്‍ ലീഡര്‍ഷിപ്പ്' എന്ന അല്‍ഖാഇദ പതിവായി തങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുതാറുള്ള വെബ്്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിന്‍ ലാദന്റെ പിന്‍ഗാമികള്‍ ആരായിരിക്കും എന്ന് തുടങ്ങുന്നതാണ് വെബ്‌സൈറ്റിലെ വാചകങ്ങള്‍. ബിന്‍ലാദനെ വധിച്ചതിലെ അമേരിക്കയുടെ ആഹഌദ പ്രകടനം ഉടന്‍ അവസാനിക്കുമെന്നും അമേരിക്കയില്‍ ഉടെന ദു:ഖം തളം കെട്ടുമെന്നും അല്‍ഖാഇദ മുന്നറിയിപ്പു നല്‍കുന്നു.

ബിന്‍ ലാദന്റെ ഡെപ്യുട്ടിയായി പ്രവര്‍ത്തിച്ചിരുന്ന യെമന്‍ അല്‍ സവാരിയെയാണ് അടുത്ത നേതാവായി അല്‍ഖാഇദ ലക്ഷ്യമിടുന്നതെന്നും വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.


No comments:

Post a Comment