Friday, May 6, 2011

മുഖ്യമന്ത്രിക്കെതിരായ പ്രയോഗം പൊതുസംസ്‌കാരത്തിന് നിരക്കാത്തത്- സി.പി.എം


മുഖ്യമന്ത്രിക്കെതിരായ പ്രയോഗം  പൊതുസംസ്‌കാരത്തിന്  നിരക്കാത്തത്- സി.പി.എം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ എന്‍.എസ്.എസ് ആക്ടിങ് ജന.സെക്രട്ടറി ജി. സുകുമാരന്‍നായര്‍ നടത്തിയ മര്യാദയില്ലാത്ത പ്രയോഗം കേരളത്തിന്റെ പൊതുസംസ്‌കാരത്തിന് നിരക്കാത്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇത് രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളം തള്ളിക്കളയുമെന്ന് ഉറപ്പാണെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഒരു ഭാരവാഹി നടത്തിയ മര്യാദയില്ലാത്ത പ്രയോഗത്തിന്റെ പേരില്‍ എന്‍.എസ്.എസിന്റെ ഓഫിസുകള്‍ക്ക് നേരെയുണ്ടായിട്ടുള്ള ആക്രമണങ്ങള്‍ ന്യായീകരിക്കാവുന്നതല്ല. ഈ ആക്രമണങ്ങളില്‍ സി.പി.എമ്മിന് പങ്കില്ല. ഇത്തരത്തിലുള്ള പദപ്രയോഗങ്ങളിലൂടെയോ അക്രമത്തിലൂടെയോ അല്ല ജനാധിപത്യ സംവിധാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടതെന്നും സി.പി.എം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.


No comments:

Post a Comment