Tuesday, April 26, 2011

ബായിസിന്റെ സമരം കൂട്ടുകാര്‍ ഏറ്റെടുക്കുന്നു



പി. അബ്ദുല്‍ ബായിസ് തുടങ്ങിവെച്ച നിരാഹാര സമരം
സുഹൃത്തുക്കള്‍ ഏറ്റെടുക്കും.
ബുധനാഴ്ച പത്ത് മണിയോടെ നേച്ചര്‍ പ്രവര്‍ത്തകരായ കൂട്ടുകാരാണ് നിരാഹാര സമരം ഏറ്റെടുക്കുക.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ബായിസ്
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്
മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയത്. ഇന്നലെ രക്തസമ്മര്‍ദ്ധം കുറയുകയും വിറയലും തലചുറ്റലും അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന്
പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഡോക്ടര്‍മാരും സുഹൃത്തുക്കളും നിര്‍ബന്ധിച്ചെങ്കിലും
ബായിസ് നിരാഹാരം നിര്‍ത്തിയില്ല.
വൃക്കകളെയും ഹൃദയത്തെയും ബാധിച്ചു തുടങ്ങിയതിനാല്‍
സമരം ഉടന്‍ നിര്‍ത്തണമെന്ന് ഡോക്ടര്‍
ആവശ്യപ്പെട്ടതിനാല്‍ സുഹൃത്തുക്കള്‍
സമരം ഏറ്റെടുക്കുന്നതിനെ
ബായിസ് അംഗീകരിച്ചത്.


No comments:

Post a Comment