Tuesday, April 26, 2011

ബായിസിനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാരം തുടരുന്നു

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്
മലപ്പുറം കലക്ടററ്റിന് മുമ്പില്‍ നിരാഹാര സമരം നടത്തി വന്ന വിദ്യാര്‍ഥിയായ പി.അബ്ദുല്‍ ബായിസിന്റെ
ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന്
പൊലീസ് അറസ്റ്റ് ചെയ്ത ആശുപത്രിയിലേക്ക് മാറ്റി.
കോട്ടപ്പടി സര്‍ക്കാര്‍ ആശുപത്രിയിലും ബായിസ് നിരാഹാരം തുടരുകയാണ്. ഡോക്ടരും ബന്ധുക്കളും നിരാഹാരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും
ബായിസ് നിരാഹാരം അവസാനിപ്പിച്ചില്ല. ചൊവ്വാഴ്ച സന്ധ്യയോടെ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തലചുറ്റലും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസെത്തി
ആശുപത്രിയിലേക്ക് മാറ്റിയത്.
രക്തത്തില്‍ സോഡിയത്തിന്റെയും ഇലക്ട്രൊലൈറ്റിന്റെയും കുറവ് അപകടകരമായതിനാല്‍
നിരാഹാരം അവസാനിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ നിരാഹാരം തുടരുമെന്ന് ബായിസ് വ്യക്തമാക്കി.

3 comments:

  1. ബായിസിന് നന്മ നേരുന്നു. ഇത് എന്തു കൊണ്ട് മാധ്യമങ്ങൾക്ക് പ്രധാന വാർത്തയാവുന്നില്ല. അതിന് ഏതെങ്കിലും പ്രമുഖവ്യക്തികൾ തന്നെ വന്നു കിടക്കണമല്ലേ? ഇവിടെ പ്രശ്നത്തെക്കാൾ പ്രാധാന്യം വ്യക്തികൾക്കാവുന്നതെന്തുകൊണ്ടാണ്? ആരെങ്കിലും ഇടപെട്ട് ഒരു പ്രശ്നത്തെ ഉയർത്തികൊണ്ടു വന്നാൽ അത് ഞങ്ങളാണ് എന്നു പറഞ്ഞ് നടക്കാൻ ഈ മാധ്യമങ്ങൾ മത്സരിക്കുന്നത് കാണാം.

    ReplyDelete