Saturday, April 9, 2011

കോണ്‍ഗ്രസിന്റെ വികസന നയത്തില്‍ വളര്‍ന്നത് വിലക്കയറ്റം


കോണ്‍ഗ്രസിന്റെ വികസന നയത്തില്‍  വളര്‍ന്നത് വിലക്കയറ്റം

മലപ്പുറം: കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്‍േറയും ഇടത് പാര്‍ട്ടികളുടേയും വികസന നയങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മലപ്പുറത്ത് മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥി മഠത്തില്‍ സാദിഖലിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ വികസന നയത്തില്‍ വളര്‍ന്നത് വിലക്കയറ്റമാണ്. ഇത് സാധാരണക്കാരെ ഏറെ വലക്കുന്നതാണ്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ ഇതില്‍നിന്നുള്ള മോചനമാണ് സാധ്യമാക്കിയത്. അഴിമതി, മതേതരത്വ സംരക്ഷണം എന്നിവയുടെ കാര്യത്തിലും ഇടതുപക്ഷം മാതൃകയാണ്. ഇടത് മുന്നണി ഭരിക്കുന്ന കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രമാണ് ബി.ജെ.പിക്ക് ഇന്നേവരെ നിയമസഭയില്‍ പ്രാതിനിധ്യം കിട്ടാത്തതെന്നും കാരാട്ട് പറഞ്ഞു.

No comments:

Post a Comment