Saturday, April 9, 2011

ഇടതു സര്‍ക്കാര്‍ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തിയില്ല


ഇടതു സര്‍ക്കാര്‍ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തിയില്ല

കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാര്‍ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തിയില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പര്യടനത്തിനായി കൊച്ചിയിലെത്തിയ അദ്ദേഹം രാജേന്ദ്രമൈതാനിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.

ഇടതു സര്‍ക്കാര്‍ ജനങ്ങളെക്കുറിച്ച് കുറച്ചു മാത്രം ചിന്തിക്കുകയും പാര്‍ട്ടിയെ കുറിച്ച് കൂടുതല്‍ ചിന്തിക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യ വിഭവശേഷിയുടെ കാര്യത്തില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. എന്നാല്‍ ഇതിനനുസൃതമായി സാമ്പത്തിക വളര്‍ച്ചയും വ്യാവസായിക വളര്‍ച്ചയും കൈവരിക്കാനായില്ല.

ഇടതു മുന്നണിയെ വിജയിപ്പിച്ചാല്‍ 93 വയസ്സുളള മുഖ്യമന്ത്രിയായിരിക്കും നിങ്ങള്‍ക്കുണ്ടാവുക. അക്രമ രാഷ്ട്രീയമാണ് ഇടതു ഭരണത്തിന്റെ മുഖമുദ്ര.

കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കുന്ന സര്‍ക്കാരിനെയാണ് കേരളത്തില്‍ കൊണ്ടുവരേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ വലിയ സഹകരണമാണ് മുന്നില്‍ കാണുന്നതെന്നും രാഹുല്‍ പറഞ്ഞു.

No comments:

Post a Comment