Tuesday, April 5, 2011

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: വി.എസിന്റെ നടപടി ചട്ടലംഘനം


ഐസ്‌ക്രീം പാര്‍ലര്‍ കേസ്: വി.എസിന്റെ നടപടി ചട്ടലംഘനം
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസന്വേഷണത്തിന്റെ പുരാഗതി ആഴ്ചയിലൊരിക്കല്‍ തന്നെ അറിയിക്കണമെന്നാവശ്യപ്പെടാനും കേസ് ഡയറി
ആവശ്യപ്പെടാനും മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന് അവകാശമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. സാധാരണനിലക്ക് തന്നെ മുഖ്യമന്ത്രിക്ക് കേസ് ഡയറി ആവശ്യപ്പെടാന്‍ അധികാരമില്ല. ഒരു കെയര്‍ ടേക്കര്‍ മുഖ്യമന്ത്രിക്ക് എന്തായാലും ഇതിനുള്ള അധികാരമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമി തീവ്രവാദികളും രാജ്യദ്രോഹികളുമാണെന്ന് പ്രചരിപ്പിച്ചത് സി.പി.എമ്മും ദേശാഭിമാനിയുമാണ്. ഇപ്പോള്‍ അവര്‍ മലക്കം മറിയുന്നത് അവസരവാദരാഷ്ട്രീയമാണ്. ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫിന് വോട്ട് ചെയ്യില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് അവരുടെ വോട്ട് വേണ്ട എന്ന് പറയേണ്ട കാര്യമില്ല. ഇനി യു.ഡി.എഫിലെ ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് വോട്ട് കൊടുക്കാന്‍ തീരുമാനിച്ചാല്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു

2 comments:

  1. VS is a man with a holly mission.......
    proud of him

    ReplyDelete
  2. Absolutely ur correct Mr.NAJMU,then why kunhaaappa varied about this illegal decision ?

    ReplyDelete