Tuesday, April 5, 2011

പി.ടി തോമസിന്റെ ആരോപണം കെട്ടുകഥ; വി.എസ്


പി.ടി തോമസിന്റെ ആരോപണം കെട്ടുകഥ

പാലക്കാട്: ലാവലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കേന്ദ്ര നേതൃത്വത്തിന് താന്‍ കത്തയച്ചുവെന്നത് കെട്ടുകഥയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. തനിക്കെതിരെയുളള പി.ടി തോമസിന്റെ ആരോപണം തെറ്റാണെന്നും വി.എസ് പാലക്കാട്ട് പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ തന്നെയും കുടുംബത്തെയും വ്യക്തിപരമായി ദ്രോഹിക്കുന്നത് യു.ഡി.എഫ് പതിവാക്കിയിട്ടുണ്ട്. എന്തു തന്നെ പ്രചരപ്പിച്ചാലും എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി ഒരു രഹസ്യ ധാരണയുമുണ്ടയിട്ടില്ല. ചര്‍ച്ചക്ക് അവര്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി തയ്യാറായെന്നെയുളളുവെന്നും വി.എസ് പറഞ്ഞു.

കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ വകുപ്പില്‍ അഴിമതിയുണ്ടെന്നും അദ്ദേഹത്തിന്റെ ആദര്‍ശം കാപട്യമാണെന്നും വി.എസ് അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ജനാതിപത്യത്തെ അട്ടിമറിച്ചു. അമേരിക്കന്‍ നിക്ഷേപങ്ങള്‍ ഏറ്റവും ആപത്കരമാണെന്നും ഒരുതരത്തിലും അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

No comments:

Post a Comment