Tuesday, April 5, 2011

മനോരമ ചാനല്‍ വാര്‍ത്ത വാസ്തവവിരുദ്ധം

പി.കെ കുഞ്ഞാലക്കുട്ടിക്കെതിരായ റഊഫിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം സമാഹരിച്ച വിവരങ്ങള്‍ അഭിഭാഷകര്‍ക്ക് കാണാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്റെ നിര്‍ദ്ദേശം അന്വേഷണ സംഘം തള്ളിയെന്ന മനോരമ ചാനല്‍ വാര്‍ത്ത വാസ്തവ വിരുദ്ധം. പൊലീസ് ഈ ഉത്തരവ് തള്ളിയതായി അന്വേഷണ സംഘം മുഖ്യമന്ത്രിയെ രേഖാമൂലമോ വാക്കാലോ ഇതുവരെ അറിയിച്ചിട്ടില്ല. മാത്രമല്ല രണ്ട് തവണ ഈ രേഖകള്‍ അഭിഭാഷകരെ കാണിക്കുകയും അവരുടെ നിയമോപദേശം രേഖാമൂലം വാങ്ങുകയും ചെയ്തിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ചില കേസുകള്‍ റീഓപ്പണ്‍ ചെയ്യാന്‍ കോടതി അനുമതി നല്‍കിയ വാര്‍ത്ത നാളെ ചില പത്രമാധ്യമങ്ങളില്‍ വരുമെന്നറിഞ്ഞതിനെ തുടര്‍ന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ സൃഷ്ടിച്ച വാര്‍ത്തയാണിതെന്ന് കരുതണം. പൊലീസ് അന്വേഷണത്തില്‍ യാതൊരു തെളിവും കിട്ടിയിട്ടില്ല എന്ന് ഇന്ന് കോഴിക്കോട്ട് പ്രസ് ക്ലബ്ബില്‍ കുഞ്ഞാലിക്കുട്ടി പറയുകയുണ്ടായി. ഇതുതന്നെ കഴിഞ്ഞ ആഴ്ച മനോരമ പത്രം വാര്‍ത്തയായി നല്‍കിയിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വിലപ്പെട്ട പലതെളിവുകളും പൊലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്.

1 comment:

  1. തന്റെ അധാർമ്മീക ജീവിതത്തിനു മറപിടിച്ചുകൊടുക്കാനായി അപേക്ഷിക്കാൻ സ്വന്തം മകനെ സുഹ്യത്തിന്റെ അടുത്തേക്ക് ദൂതനായി അയച്ച കുഞ്ഞാലിക്കുട്ടിയെ പോലെ അധമ മനസ്സുള്ള ഒരാളെ ലീഗിലെ തന്നെ എത്ര പേർ വിശ്വസിക്കുന്നു എന്നത് ആർക്കറിയാം.തിരുവനന്തപുരത്ത് വിളിച്ചുവരുത്തി പ്രത്യേക അന്വേഷണസംഘം കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തിരുന്നു. വീണ്ടും വിളിക്കുമ്പോൾ ഹാജരാകാമെന്ന് കുഞ്ഞാലിക്കുട്ടി സമ്മതിച്ചിട്ടുമുള്ളതാണു.മനോരമക്ക് പറയാൻ വയ്യാത്തതായി എന്തുണ്ട്?

    ReplyDelete