Monday, April 18, 2011

എന്‍ഡൊസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന് കേന്ദ്രം


എന്‍ഡൊസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രാലയം. മനുഷ്യാവകാശ കമീഷന് നല്‍കിയ മറുപടി റിപ്പോര്‍ട്ടിലാണ് മന്ത്രലയം ഇക്കാര്യം അറിയിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ അത് കാര്‍ഷിക മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും എന്‍ഡൊസള്‍ഫാന് പകരം ഫലപ്രദമായ മറ്റൊരു കീടനാശിനിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഡൊസള്‍ഫാന്‍ നിരോധിക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ വിവിധരാജ്യങ്ങള്‍ സ്റ്റോക്ക്ഹോമില്‍ യോഗം ചേരാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ നടന്ന യോഗത്തില്‍ എന്‍ഡൊസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ ഇന്ത്യ നിലപാടെടുത്തത് രാജ്യത്തിനകത്തും പുറത്തും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.



No comments:

Post a Comment