Monday, April 18, 2011

സിംഗൂരിലും നന്ദിഗ്രാമിലും വലിയ തെറ്റുപറ്റി

Published on Mon, 04/18/2011 - 15:59 ( 4 min 33 sec ago)

സിംഗൂരിലും നന്ദിഗ്രാമിലും വലിയ തെറ്റുപറ്റി

കൊല്‍ക്കത്ത :സിംഗൂരിലും നന്ദിഗ്രാമിലും സര്‍ക്കാറിന് വലിയ തെറ്റുപറ്റിയതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് ആചാര്യനുമായ ബുദ്ധദേവ് ഭട്ടാചാര്യ. തന്റെ കരിയറിലെ ഏറ്റവും ദുഷ്‌കരമായ അധ്യായങ്ങളാണ് അവയെന്നും ബുദ്ധദേവ് സമ്മതിച്ചു.

രണ്ടിടങ്ങളിലെയും വ്യാവസായിക വല്‍കരണവും ഭൂമി ഏറ്റെടുക്കലും കാരണമായുണ്ടായ കലാപം നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

ഭൂമി ഏറ്റെടുക്കല്‍ നയത്തില്‍ ആശയക്കുഴപ്പങ്ങളുണ്ട്. അത് പുന:ക്രമീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


No comments:

Post a Comment