Saturday, April 16, 2011

അസൂയക്കും കഷണ്ടിക്കും കമ്യുണിസത്തിലും മരുന്നില്ല

വ്യക്തി പൂജ: വി.എസിനെതിരെ ലോറന്‍സ്

വ്യക്തി പൂജ: വി.എസിനെതിരെ ലോറന്‍സ്

കൊച്ചി: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ വിമര്‍ശവുമായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. ലോറന്‍സ്.സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളില്‍ വി.എസിന്റെ ചിത്രം അച്ചടിച്ചത് ശരിയായില്ലെന്നും വ്യക്തിപൂജ സി.പി.എമ്മിനെ തളര്‍ത്തുമെന്നും ചാനല്‍ അഭിമുഖത്തില്‍ ലോറന്‍സ് പറഞ്ഞു.

പെണ്‍വാണിഭം സി.പി.എം മുഖ്യപ്രചാരണ വിഷയമാക്കിയതിനെയും അദ്ദേഹം വിമര്‍ശിച്ചു.പ്രചാരണത്തില്‍ പിഴവുകളുണ്ടായി. പെണ്‍വാണിഭമാണ് മുഖ്യവിഷയമെന്ന് താന്‍ കരുതുന്നില്ല.വികസന വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടിയിരുന്നത്.പാര്‍ട്ടിയില്‍ വ്യക്തി ആരാധന വര്‍ധിക്കുകയാണ്.വ്യക്തിയല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന് തിരിച്ചറിയണം.വ്യക്തി ആരാധന പാര്‍ട്ടിയെ പിന്നോട്ടടിക്കും.വ്യക്തികള്‍ എല്ലാ കാലത്തും ജീവിച്ചിരിക്കില്ല.പാര്‍ട്ടിക്ക് അതീതമായി നേതാവിന് വളരാനാകില്ലെന്നും അങ്ങനെ ആരും വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

madhyamam daily 16.04,11

2 comments:

  1. ഭക്തജനങ്ങളുടെ ശ്രദ്ധക്ക്-;"പാര്‍ട്ടി സെക്രട്ടേറിയറ്റ് കേന്ദീകരിച്ചു പുറത്തിറങ്ങിയ ഈ മാസത്തെ പുതിയ വഴിപാട് വിവരങ്ങള്‍ - വി.എസ് നാമത്തില്‍ രാവിലെ ചാണക -മൂത്ര -കരി ഓയില്‍ അഭിഷേകവും ഉച്ചയ്ക്ക് പൂമൂടല്‍ ... വെക്തി പൂജ...പോസ്റ്റര്‍ പൂജ മുതലായവയും മെയ്‌13 നു" നട തള്ളല്‍" മഹാമഹം എന്നിവയും ഉണ്ടായിരിക്കുന്നതാണ്."

    ReplyDelete
  2. വഴിപാട് വെടിയാണെങ്കിലും പൊട്ടിച്ചത് അസ്ഥാനത്തിട്ടായി പോയി.

    ReplyDelete