Sunday, April 17, 2011

എന്‍ഡോസള്‍ഫാന്‍ പോലുളള വിഷത്തിന് കൃഷിയില്‍ സ്ഥാനമില്ല


എന്‍ഡോസള്‍ഫാന്‍ പോലുളള വിഷത്തിന് കൃഷിയില്‍ സ്ഥാനമില്ല

കാസര്‍ക്കോഡ്: എന്‍ഡോസള്‍ഫാന്‍ പോലുളള വിഷത്തിന് കൃഷിയില്‍ സ്ഥാനമില്ലെന്നും കീടനാശിനികള്‍ ഒട്ടനേകം സഹായകാമായ ജീവജാലങ്ങളെ അത് നശിപ്പിക്കുമെന്നും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ. കാസര്‍ക്കോഡ് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതായി പറഞ്ഞ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു. അണ്ണാ ഹസാരെ ഉപവാസത്തിനു ഷേശം എല്ലാവര്‍ക്കും സംസാരിക്കാനുളളത് അഴിമതിയെക്കുറിച്ചാണ്. എന്നാല്‍ ഇങ്ങന്‍െ പറഞ്ഞതിലൂടെ ശരദ് പവാര്‍ നടത്തുന്നത് അഴിമതിയാണ്. ക്രിക്കറ്റിനോട് പവാര്‍ കാണിക്കുന്ന ആവേശം ജനങ്ങളോട് കാണിക്കേണ്ടിയിരിക്കുന്നു.

ഐ.സി.സി ക്രിക്കറ്റിന് പ്രഖ്യാപിച്ച നികുതിയിളവ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ വിനിയോഗിക്കണമെന്നും അവര്‍ പറഞ്ഞു. കണ്‍വെന്‍ഷന്‍ വനം മന്ത്രി ബനോയി വിശ്വം ഉദ്്ഘാടനം ചെയ്തു. വി.എം. സുധീരന്‍, പി. കരുണാകരന്‍ എം.പി, സി.ആര്‍ നീലകണ്ഠന്‍,അഡ്വ.ആസിഫ് അലി, കെ.കെ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

1 comment:

  1. എൻഡോസൾഫാൻ മാത്രമല്ല സർ, നിരോധിക്കപ്പെടേണ്ട കീടനാശിനി. രോഗാണുനാശകങ്ങളായ ഒട്ടനവധി ഔഷധങ്ങളും ഇന്ന് കീടനാശിനികളായി പ്രവർത്തിക്കുന്നവതന്നെ, ശരീരത്തിന്ന് സഹായകമായ ശരീരത്തിന്നകത്തുള്ള ഒട്ടേറെ ജീവജാലങ്ങളെയും നശിപ്പിക്കുന്ന ഈ കീടനാശിനികളും നിരോധിക്കപ്പെടേണ്ടതാണ്..

    ReplyDelete