Sunday, April 17, 2011

രാമചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെ കെ.പി.സി.സി റിപ്പോര്‍ട്ട് നല്‍കി


രാമചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെ കെ.പി.സി.സി റിപ്പോര്‍ട്ട് നല്‍കി

തിരുവനപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെ കെ.പി.സി.സി എ.ഐ.സി.സിയക്ക്് റിപ്പോര്‍ട്ട് നല്‍കി. അദ്ദേഹത്തിനെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും കെപി.സി.സി. അറിയിച്ചു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിക്കാണ് റിപ്പോര്‍ട്ട് കെ.പി.സി.സി കൈമാറിയത്. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കെ.കെ രാമചന്ദ്രന്‍ എ.ഐ.സി.സി അംഗമായതിനാലാണ് നടപടി കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്. അദ്ദേഹം നടത്തിയ വിമര്‍ശനത്തിന്റെ പത്രക്ലിപ്പിംഗുകളും മുറ്റും റിപ്പോര്‍ട്ടിനൊപ്പം കെ.പി.സി.സിക്ക് നല്‍കിയിട്ടുണ്ട്.

സംഭവിനു ശേഷം ഒരാഴ്ചയ്ക്കുളളില്‍ മറുപടി നല്‍കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതൃത്വം മാസ്റ്റര്‍ക്ക് നല്‍കിയ കത്തിന് ഇന്നേവരെ മറുപടി നല്‍കിയിട്ടില്ല. ഗൗരവപരമായ വീഴ്ചയാണ് രാമചന്ദ്രന്റെ ഭാഗു നിന്നുണ്ടായതെന്ന് കെ.പി.സി.സി വ്യക്തമാക്കി.


No comments:

Post a Comment