Saturday, April 16, 2011

കീടനാശിനികള്‍ സാമ്രാജ്യത്വ ഉല്‍പ്പന്നം -വന്ദന ശിവ

Published on Sat, 04/16/2011 - 18:16 ( 3 hours 52 min ago)

കീടനാശിനികള്‍ സാമ്രാജ്യത്വ ഉല്‍പ്പന്നം -വന്ദന ശിവ

കൊച്ചി: സാമ്രാജ്യത്വത്തിന്റെയും യുദ്ധത്തിന്റെയും ഉല്‍പ്പന്നമാണ് കീടനാശിനികളെന്ന് പരിസ്ഥിതി പ്രവര്‍ത്തക ഡോ.വന്ദന ശിവ. യുദ്ധത്തില്‍ മരണവും പരിക്കുമാണ് സൃഷ്ടിക്കപ്പെടുന്നെതങ്കില്‍ കീടനാശിനി ഉപയോഗത്തിലൂടെയും ഇതുതന്നെയാണ് സംഭവിക്കുന്നത്. യുദ്ധത്തിനുവേണ്ട ആയുധങ്ങള്‍ നിര്‍മിച്ചിരുന്നവരാണ് ഇപ്പോള്‍ കീടനാശിനി ഉല്‍പ്പാദിപ്പിക്കുന്ന ഭൂരിഭാഗം കമ്പനികളും.

കൊച്ചിയില്‍ നടക്കുന്ന ജൈവ കാര്‍ഷിക സെമിനാറിനോടനുബന്ധിച്ച 'ഭക്ഷ്യസുരക്ഷയില്‍ പരിസ്ഥിതി സംരക്ഷണം, സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവയുടെ പങ്ക് 'സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വന്ദന ശിവ.

എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികളെ എതിര്‍ക്കുന്നവര്‍ക്കെതിരെ പല കോണുകളില്‍നിന്നും വിമര്‍ശം ഉയരുന്നുണ്ട്. ഇത്തരം കീടനാശിനികള്‍ നിരോധിക്കേണ്ടത് മനുഷ്യസമൂഹത്തിന്റെ സുരക്ഷക്ക് ആവശ്യമാണ്. ലോക ബാങ്കിന്റെ ആവശ്യപ്രകാരമാണ് കൃത്രിമ വിത്തിനങ്ങള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കിയത്. ഇതോടെ കര്‍ഷക ആത്മഹത്യകളും തുടങ്ങി. ബി.ടി പരുത്തി കൃഷി ചെയ്തശേഷമാണ് ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകിയത്. കുത്തക വിത്തുല്‍പ്പാദന കമ്പനിയായ മോണ്‍സാന്‍ഡോ റോയല്‍റ്റി ഇനത്തില്‍ കോടികളാണ് ഇന്ത്യയില്‍നിന്ന് വാങ്ങുന്നത്. രാസ കൃഷി കൊണ്ട് ജൈവ വൈവിധ്യവും കര്‍ഷകരുടെ ആരോഗ്യവും നശിക്കും.


No comments:

Post a Comment