Wednesday, April 13, 2011

വേങ്ങരയിലും നിലമ്പൂരിലും വോട്ട് മറിഞ്ഞു.




മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന വേങ്ങര മണ്ഡലത്തിലും കോണ്‍ഗ്രസ് സീനിയര്‍ നേതാവ് ആര്യാടന്‍ മുഹമ്മദ് മത്സരിക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിലും യു.ഡി.എഫ് വോട്ടുകള്‍ വ്യാപകമായി മറിഞ്ഞുവെന്ന് സൂചന. വിജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ മാത്രം വ്യാപകമാണോ ഇതെന്ന് പറയാനാവില്ല.
വേങ്ങരയില്‍ കോണ്‍ഗ്രസ് വോട്ടുകളാണ് യു.ഡി.എഫിനെതിരായതെങ്കില്‍ നിലമ്പൂരില്‍ മുസ്ലിം ലീഗ് വോട്ടുകളാണ് മറിഞ്ഞത്.. രണ്ട് മണ്ഡലങ്ങളും യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലങ്ങളാണ്. വേങ്ങര പുതിയ മണ്ഡലമാണെങ്കിലും ഇവിടുത്തെ എല്ലാ പഞ്ചായത്തുകളും മുസ്ലിം ലീഗ് ശക്തികേന്ദ്രങ്ങളാണ്. കഴിഞ്ഞപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 22871 വോട്ടിന്റെ ലീഡ് യു.ഡി.എഫിനുണ്ട്. നിലമ്പൂര്‍ ദശാബ്ദങ്ങളായി ആര്യാടനെ ജയിപ്പിക്കുന്ന മണ്ഡലമാണ്. 18070 വോട്ട് ലീഡാണ് കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ ആര്യാടന്.
വേങ്ങരയില്‍ എല്ലാ പഞ്ചായത്തുകളിലും കോണ്‍ഗ്രസ് വോട്ടുകള്‍ മുസ്ലിം ലീഗിനെതിരെ മറിഞ്ഞിട്ടുണ്ട്. ഇവിടെ ചെറിയ ശതമാനം ലീഗ് വോട്ടുകള്‍ എസ്.ഡി.പി.ഐ ക്ക് പോയിട്ടുണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ തോല്‍പിക്കാന്‍ മാത്രം ശക്തമാണിതെന്ന് പറയാനാവില്ല. അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തില്‍ കാര്യമായ കുറവുണ്ടാകും.
നിലമ്പൂരില്‍ വഴിക്കടവ്, പോത്തുകല്ല്, മൂത്തേടം പഞ്ചായത്തുകളിലാണ് മുസ്ലിം ലീഗ് വോട്ടുകള്‍ ആര്യാടനെതിരെ ചെയ്തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വഴിക്കടവ് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മുസ്ലിം ലീഗിനെ കാല്വാരിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ അസംതൃപ്തിയാണ് വോട്ട് മറിക്കലിലെത്തിയത്. ഇവിടെ മറ്റു ഘടകങ്ങള്‍ കൂടിയുള്ളതിനാല്‍ ആര്യാടന്‍ മുഹമ്മദ് തോല്‍ക്കാന്‍ വരെ സാധ്യതയുണ്ട്.

6 comments:

  1. Moidu Kka leagunte karyam njangal nokki kolum....ningalkku enthina ithra nenjidippu..... vere pani kanilla alle?

    ReplyDelete
  2. 40 kollam sabhayil irunnittum poothi teeratha aryadan ikkuri illathirikkunnatha nallath.

    ReplyDelete
  3. അനിവാര്യമായ പതനം !!!

    ReplyDelete
  4. "എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ തോല്‍പിക്കാന്‍ മാത്രം ശക്തമാണിതെന്ന് പറയാനാവില്ല""..............................എല്ലാം പറഞ്ഞിടത് ഈ ഒരു വാക്ക് പറഞ്ഞത് താന്കള്‍ പറഞ്ഞതിന് വിപരീതമായാല്‍ ഒരു മുന്‍കുര്‍ ജാമ്യത്തിന് വേണ്ടിയാണോ ?
    ..ഇവിടെ ചോദിച്ചതിനു താന്കള്‍ ഒനും മറുപടി പറഞ്ഞു കാണാറില്ല ...പിന്നെ മോയ്തുക്ക ഇവിടെയോകെ തന്നെ ഉണ്ടാവും ല്ലേ ?

    ReplyDelete
  5. moidukka leaguiney enganey enkilum onnu tholppikkanam enna otta vijarama ....jamat islamikka league tholkkan aagraham ennittu avarudey political party avidangalil malsarikkanam 40 votintey meley kittilla...pleas...maranja karyangal ezhuthauth..

    ReplyDelete
  6. ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മിലടിപ്പിക്കാന്‍ ഇതിലും നല്ല കഥ മെനയാന്‍ കിട്ടിയിട്ടുണ്ടാവില്ല അല്ലെ ?

    ReplyDelete