Tuesday, April 5, 2011

കുഞ്ഞാലിക്കുട്ടിക്ക് എതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി


കുഞ്ഞാലിക്കുട്ടിക്ക് എതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അനധികൃത സ്വത്ത് സമ്പാദ്യം ഉള്‍പ്പെടെ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. അനധികൃത സ്വത്ത് സമ്പാദിച്ചു, മകന്റെ പേരില്‍ ഖത്തറില്‍ 450 കോടി രൂപ മുതല്‍മുടക്കില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിച്ചു തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ വ്യവസായമന്ത്രിയായിരിക്കെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍ അഴിമതി നടത്തിയതായും ബിനാമി സ്ഥാപനങ്ങളില്‍ ഭീമമായ തുക മുടക്കിയതായും കാണിച്ച് സര്‍ക്കാറിന് പരാതി ലഭിച്ചിരുന്നു. നാഷനല്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.കെ.അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്.
പരാതിയില്‍ മുന്‍ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

No comments:

Post a Comment