Tuesday, April 5, 2011

ജപ്പാനില്‍നിന്നുള്ള ഭക്ഷ്യ ഇറക്കുമതി നിരോധിച്ചു



ന്യൂദല്‍ഹി: ജപ്പാനില്‍നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തി. മൂന്നു മാസത്തേക്കാണ് നിരോധം. സൂനാമിയെ തുടര്‍ന്ന് ആണവനിലയം തകര്‍ന്നുള്ള അണുവികിരണഭീഷണി നിലനില്‍ക്കുന്നതിനാലാണ് തീരുമാനം. അനുവദനീയമായ അളവില്‍ കൂടുതല്‍ അണുവികിരണം ഭക്ഷ്യവസ്തുക്കളിലുണ്ടായാല്‍ നിരോധ കാലയളവ് നീളും.
ഭക്ഷ്യപദാര്‍ഥങ്ങളില്‍ അണുവികിരണഭീഷണിയില്ലെന്ന വിശ്വാസ്യയോഗ്യമായ റിപ്പോര്‍ട്ട് കിട്ടുന്നതുവരെ നിരോധം പ്രാബല്യത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ-ഗുണനിലവാര അതോറിറ്റിയുടെ നേതൃത്വത്തില്‍ അണുവികിരണതോത് ആഴ്ചതോറും പരിശോധിക്കുന്നുണ്ട്.


No comments:

Post a Comment