Saturday, April 9, 2011

യു.ഡി.എഫ് നേതാക്കളുടെ കളളപ്പണം അന്വേഷിക്കണമെന്ന്

Published on Sat, 04/09/2011 - 15:48 ( 6 hours 23 min ago)

യു.ഡി.എഫ് നേതാക്കളുടെ കളളപ്പണം അന്വേഷിക്കണമെന്ന്

പാലക്കാട്: കേരളത്തിലെ യു.ഡി.എഫ് നേതാക്കള്‍ക്ക് സ്വിസ് ബാങ്കില്‍ കളളപ്പണ നിക്ഷേപമുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരണമെന്നും കാണിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കത്തയച്ചു.

വിദേശ ബാങ്കുകളില്‍ കോടികളുടെ കളളപ്പണ നിക്ഷേപമുളള ഹസന്‍അലി ഖാന്‍ തനിക്ക് കേരളത്തിലെ യു.ഡി.എഫ് നേതാക്കളുമായി ബന്ധമുണ്ടെന്ന് മൊഴി നല്‍കിയിരുന്നു. 36000 കോടി രൂപയുടെ കളളപ്പണത്തില്‍ യു.ഡി.എഫുകാരുടെ പണവുമുണ്ടെന്ന് കാണിച്ചാണ് വി.എസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.


No comments:

Post a Comment