
തിരുവനന്തപുരം: അഴിമതിക്കെതിരായ മഹായുദ്ധമാണ് ഈ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. അഴിമതിയെയും പെണ്‍വാണിഭത്തെയും പറ്റി മാത്രമാണ് വി.എസിന് പറയാനുള്ളതെന്നും ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനില്ലെന്നുമാണ് ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി എന്നിവര്‍ പറയുന്നതെന്നും വി.എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അഞ്ചുവര്‍ഷത്തെ ഭരണനേട്ടം ജനങ്ങളുടെ അനുഭവത്തിലുള്ളതാണ്. ക്ഷേമരംഗത്തും ജീവിത നിലവാര, വികസന രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും കേരളം മുന്നോട്ടുപോയി. സോണിയഗാന്ധി, മന്‍മോഹന്‍സിങ്, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പറയുന്നതും അവരെ ദൈവങ്ങളായി കണ്ട് ശിരസാ വഹിക്കാന്‍ വിധിക്കപ്പെട്ട ആന്റണി-ഉമ്മന്‍ചാണ്ടി എന്നിവര്‍ പറയുന്നതുമായ വികസന മുദ്രാവാക്യങ്ങളല്ല ഇടതുപക്ഷത്തിന്‍േറത്.
അഴിമതി തുടച്ചുനീക്കുക, സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണം അമര്‍ച്ച ചെയ്യുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയം,
കേരളത്തില്‍ അഴിമതിയും പെണ്‍വാണിഭത്തിനുമെതിരെ നടക്കുന്ന ഐതിഹാസിക പോരാട്ടത്തിന് ആവേശം പകരുന്ന സംഭവമാണ് ദല്‍ഹിയില്‍ അണ്ണാഹസാരെ നടത്തിയത്.
ഐസ്‌ക്രീം പെണ്‍വാണിഭവും അതുമായി ബന്ധപ്പെട്ട മാഫിയാ പ്രവര്‍ത്തനവും സംബന്ധിച്ച് കേസെടുത്ത് തുടരന്വേഷണം നടത്താന്‍ നിയമോപദേശം നല്‍കിയത് ശാന്തിഭൂഷണാണ്. അദ്ദേഹം വി.എസിന്റെ വക്കീല്‍ അല്ലേ എന്നാണ് കുഞ്ഞാലിക്കുട്ടി ചോദിക്കുന്നത്. ശാന്തിഭൂഷണ്‍ ആരാണെന്ന് ഇപ്പോള്‍ ആരാണെന്ന് സോണിയക്കും മന്‍മോഹനും മനസ്സിലായിക്കാണുമെന്ന് വി.എസ്. പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അഴിമതി കോടതിയില്‍ തെളിയിച്ച അഭിഭാഷകനാണ് ശാന്തിഭൂഷണെന്ന് വി.എസ്. വ്യക്തമാക്കി.
No comments:
Post a Comment