Saturday, April 2, 2011

പി.ഡി.പി പിന്തുണ: മഅ്ദനി ഉടന്‍ നിലപാട് വ്യക്തമാക്കും


 പി.ഡി.പി പിന്തുണ: മഅ്ദനി ഉടന്‍ നിലപാട് വ്യക്തമാക്കും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി ആര്‍ക്ക് പിന്തുണ നല്‍കുമെന്നതിനെക്കുറിച്ച് മഅ്ദനി ഉടന്‍ നിലപാട് വ്യക്തമാക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ സുബൈര്‍ സബാഹി അറിയിച്ചു.

ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ ആശയക്കുഴപ്പമോ എതിരഭിപ്രായമോ ഇല്ല. നിലപാടിനെക്കുറിച്ച് താഴെത്തട്ടില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രേട്ടറിയറ്റ് വിശദറിപ്പോര്‍ട്ട് ബംഗളൂരു ജയിലില്‍ കഴയുന്ന മഅ്ദനിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും തീരുമാനം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പി.ഡി.പി ഇടതുമുന്നണിക്ക് പിന്തുണ നല്‍കിയിരുന്നു. മഅ്ദനി വീണ്ടും ഇടതുസര്‍ക്കാറിന്റെ കാലത്ത് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കപ്പെട്ട സാഹചര്യത്തില്‍ 2001ലെ തെരഞ്ഞെടുപ്പിന് സമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആരെ പിന്തുണക്കുമെന്നതില്‍ മഅ്ദനിയായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.


No comments:

Post a Comment