Saturday, April 2, 2011

ശശിക്കെതിരെ പാര്‍ട്ടി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല


ശശിക്കെതിരെ പാര്‍ട്ടി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല

കണ്ണൂര്‍: പെരുമാറ്റദൂശ്യ പരാതിയില്‍ പി.ശശിക്കെതിരെ പാര്‍ട്ടി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം ജില്ലാ ആക്ടിങ് സെക്രട്ടറി പി.ജയരാജന്‍. ശശിക്കെതിരെ ഒരു പരാതിയും നിയമസംവിധാനത്തിന്റെ ഭാഗമായി ഉണ്ടായിട്ടില്ല. പാര്‍ട്ടിക്ക് ലഭിച്ച പരാതിയില്‍ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയാകുന്ന മുറക്ക് പരസ്യപ്പെടുത്തേണ്ടതാണെങ്കില്‍ മാത്രം പൊതുജനങ്ങളോട് തുറന്നു പറയും. അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് പാര്‍ട്ടിയെ തകര്‍ക്കുകയാണ് മാധ്യമപ്രവര്‍ത്തകരുടെ ലക്ഷ്യമെന്നും കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പി.ജയരാജന്‍ പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത് എന്തിനായിരുന്നുവെന്ന ചോദ്യത്തിന് പാര്‍ട്ടി അങ്ങനെയൊരു നടപടിയുടെ കാര്യം പരസ്യപ്പെടുത്തിയിട്ടുണ്ടേയെന്നായിരുന്നു പ്രതികരണം.

No comments:

Post a Comment