Friday, April 1, 2011

ശശിക്കെതിരെ ഉയര്‍ന്നത് ലൈംഗിക പീഡനാരോപണം


ശശിക്കെതിരെ ഉയര്‍ന്നത് ലൈംഗിക പീഡനാരോപണം

കൊച്ചി: സി.പി.എം മുന്‍ സംസ്ഥാന സമിതിയംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ശശിക്കെതിരെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതിയാണ് ലഭിച്ചിട്ടുള്ളതെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഈ വിഷയത്തില്‍ താമസിയാതെ നടപടിയുണ്ടാവും. ലൈംഗിക അതിക്രമങ്ങളില്‍ തീരുമാനമെടുക്കുന്നതിന് പാര്‍ട്ടിയില്‍ ചില നടപടിക്രമങ്ങളുണ്ട്. കഴിഞ്ഞ സംസ്ഥാന സമിതി ശശിക്കെതിരായ പരാതി ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍, ചില നടപടിക്രമങ്ങള്‍ കൂടി തീരുമാനിക്കാനുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ തുരുമാനമുണ്ടാവുമെന്നും കാരാട്ട് വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നതിനെ പാര്‍ട്ടി അനുകൂലിക്കുന്നില്ലെന്നും കാരാട്ട് പറഞ്ഞു.

No comments:

Post a Comment