Monday, April 4, 2011

മൗലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയാറാവുന്നില്ല -ഇ.ടി

  മൗലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയാറാവുന്നില്ല -ഇ.ടി

മലപ്പുറം: തെരഞ്ഞെടുപ്പില്‍ മൗലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും ഇടതുപക്ഷ നേതാക്കളും തയാറാവുന്നില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ക്ക് പകരം വികാരപരമായ കാര്യങ്ങളിലേക്ക് വഴി തിരിച്ച് വിടുകയാണെന്നും അദ്ദേഹം മലപ്പുറം പ്രസ്‌ക്ലബിന്റെ 'മുഖാമുഖം' പരിപാടിയില്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി വിഹിതം വിനിയോഗം ഉള്‍പ്പെടെ കേന്ദ്ര പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചു. അഞ്ച് കൊല്ലം കലഹിച്ച് കാലം കഴിക്കുകയായിരുന്നു. മാഫിയകള്‍ക്ക് മാത്രമായിരുന്നു നല്ല കാലം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത് ഇതേ വൈകാരിക വാദത്തിന്റെ ഭാഗമാണ്. ലീഗ് ക്ഷമയുള്ള പാര്‍ട്ടിയാണ്. ചെയ്യേണ്ടത് അതിന്റെ സമയത്ത് ചെയ്യും. ഈ ഘട്ടത്തില്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. കാത്തിരുന്ന് കാണാം.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഭീകരവാദികളെന്ന് മുദ്രകുത്തിയ ജമാഅത്തെ ഇസ്‌ലാമിയുമായി ആലപ്പുഴയില്‍ ചര്‍ച്ച നടത്തിയതിനെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി മറുപടി പറയണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

No comments:

Post a Comment