Wednesday, April 20, 2011

എന്‍ഡോസള്‍ഫാന്‍: സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും


എന്‍ഡോസള്‍ഫാന്‍: സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. മന്ത്രിസഭ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ജനീവ സമ്മേളനത്തില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിലപാടെടുക്കണമെന്ന് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും ജനീവ സമ്മേളനം ആരംഭിക്കുന്ന ഏപ്രില്‍ 25ന് സംസ്ഥാന വ്യാപകമായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാന്‍ കേന്ദ്രം ഇതുവരെ തയാറായിട്ടില്ലെന്ന് ഇതിനിടെ 16 പഠന സംഘങ്ങള്‍ ദുരന്തബാധിത മേഖലയില്‍ പഠനം നടത്തിയിട്ടുണ്ട്. അടുത്തമാസം മറ്റൊരു കേന്ദ്രസംഘവും പഠനത്തിനെത്തുന്നുണ്ട്. ഇത് ദുരന്തബാധിതരെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. 10 കൊല്ലം പഠിച്ചിട്ടും പവാറും കൂട്ടരും പൂജ്യത്തില്‍ തന്നെ നില്‍ക്കുകയാണ്. ഇനിയും പഠിക്കണമെന്ന നിലപാട് ഇരകളോടുള്ള അവഹേളനമാണ്.

റേഷന്‍ വ്യാപാരികളുടെ കുടിശിക നല്‍കാനുണ്ടോയെന്ന പരിശാധിക്കും. കുട്ടനാട്ടില്‍ നെല്‍കൃഷി നശിച്ചവര്‍ക്ക് ഹെക്ടര്‍ ഒന്നിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു രൂപക്ക് അരി നല്‍കുന്നതിനുളള തടസം നീക്കാന്‍ നടപടി സ്വീകരിക്കും.

അനില്‍കുമാറിനെതിരായ പരാതി ലോകായുക്തക്ക് കൈമാറിയതിനെപറ്റി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തെ പറ്റി ചോദിച്ചപ്പോള്‍ രപതിപക്ഷ നേതാവ് പലതും പറയും അതില്‍ കഥയില്ലെന്നായിരുന്നു മറുപടി.

ബംഗാളില്‍ തെരഞ്ഞെടുപ്പിന്് പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

No comments:

Post a Comment