Thursday, April 28, 2011

കുഞ്ഞാലിക്കുട്ടി 32.5 ലക്ഷം എം.കെ ദാമോദരന് നല്‍കിയെന്ന് മൊഴി


കുഞ്ഞാലിക്കുട്ടി 32.5 ലക്ഷം എം.കെ ദാമോദരന് നല്‍കിയെന്ന് മൊഴി
ഐസ്‌ക്രീം കേസ്: മുന്‍ അഡ്വ. ജനറലിനെ ചോദ്യം ചെയ്യണമെന്ന് നിയമോപദേശം

ന്യൂദല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റഊഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ. ദാമോദരന്‍ അടക്കം 20 പേരെ ചോദ്യം ചെയ്യണമെന്ന് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ സുശീല്‍ കുമാര്‍ കേരള സര്‍ക്കാറിന് നിയമോപദേശം നല്‍കി. മലബാര്‍ അക്വാഫാമിലൂടെ ദാമോദരന്റെ കുടുംബത്തിന് വന്ന 69.5 ലക്ഷം കടബാധ്യതയില്‍ 32.5 ലക്ഷം രൂപ കുഞ്ഞാലിക്കുട്ടി നല്‍കിയെന്നും അതിന് പ്രത്യുപകാരമായി ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നും റഊഫ് മജിസ്‌ട്ട്രേറ്റിനു മുമ്പാകെ നല്‍കിയ മൊഴി സുശീല്‍ കുമാറിന്റെ നിയമോപദേശത്തിനൊപ്പം പുറത്തായിട്ടുണ്ട്.
കേസില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനല്ല നിയമോപദേശം ആവശ്യപ്പെട്ടതും സ്വീകരിച്ചതുമെന്നും സംസ്ഥാന സര്‍ക്കാറായിരുന്നെന്നും സുശീല്‍കുമാര്‍ കേരള സര്‍ക്കാറിന് അയച്ച നിയമോപദേശം വ്യക്തമാക്കുന്നു. ഇതോടെ, കേരളത്തിലെ രണ്ട് ഉന്നത പൊലീസ് മേധാവികള്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാടാണ് തള്ളിക്കളഞ്ഞതെന്ന് വ്യക്തമായിരിക്കുകയാണ്. നിരവധി തവണ കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയാറാകാതിരുന്നതിനാലാണ് കേസ് അന്വേഷണത്തിന്റെയും ഉന്നത പൊലീസ് മേധാവികളുടെ മേല്‍നോട്ടത്തിന്റെയും ഗുണനിലവാരം പരിശോധിക്കാനും വിലയിരുത്താനും കഴിയാതെ പോയതെന്ന് നിയമോപദേശത്തില്‍ പറയുന്നു.
മജിസ്‌ട്ട്രേറ്റിന് മുമ്പാകെയും ചോദ്യം ചെയ്തപ്പോഴും റഊഫ് നല്‍കിയ മൊഴികളും രേഖകളും പരിശോധിച്ചതില്‍ 15 പേര്‍ക്ക് പ്രഥമ ദൃഷ്ട്യാ കേസുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാകുന്നു. മജീദ്, ടി.പി ദാസന്‍, രാജഗോപാല്‍, ബൈജുനാഥ്, ബീരാന്‍, സൈനുദ്ദീന്‍, സണ്ണി, കുഞ്ഞാപ്പു, കെ.പി പീറ്റര്‍, അനില്‍ തോമസ്, പി.എ റഹ്മാന്‍, ശശിധരന്‍, ജമീല, പ്രമോദ്, അഡ്വക്കറ്റ് ജനറല്‍ എം.കെ ദാമോദരന്‍െ ഭാര്യ എന്നിവരാണ് കേസുമായി ബന്ധമുള്ളവരെന്ന് സുശീല്‍ കുമാര്‍ പറയുന്ന 15 പേര്‍.
സാഹചര്യവും വസ്തുതയും പരിശോധിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 120 (ബി), 213, 214 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായ വിവരമുണ്ട്. അതിനാല്‍ ഇവരെ പ്രത്യേകം ചോദ്യം ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. എങ്കില്‍ മാത്രമേ തുടര്‍ നിയമനടപടികള്‍ എന്താണെന്ന് പറയാനാവൂ.
മൊഴികളും രേഖകളും പരിശോധിച്ചതില്‍ നിന്നും അഞ്ച് പ്രധാന സാക്ഷികളും പരിശോധന അര്‍ഹിക്കുന്നുണ്ട്. റോസ്‌ലിന്‍, ബിന്ദു, ബുഹാരി, ഷാജി, ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണി എന്നിവരാണ് ഈ സാക്ഷികളെന്ന് നിയമോപദേശം വിശദീകരിക്കുന്നു.
ഐസ്‌ക്രീം കേസിലെ സാക്ഷികളും പ്രോസിക്യൂഷന്‍ ഭാഗവും നോട്ടറികളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് മൊഴിയിലെ നിര്‍ണായക വിവരം. ഇക്കാര്യവും അന്വേഷിക്കണം

1 comment: