Friday, April 29, 2011

മഅ്ദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീംകോടതി


മഅ്ദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീംകോടതി

ന്യുദല്‍ഹി: ബംഗളൂരു സ്‌ഫോടനത്തില്‍ റിമാന്റില്‍ കഴിയുന്ന അബ്ദുന്നാസില്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മഅ്ദനിയുടെ ജാമ്യപേക്ഷയില്‍ വിധിപറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.
മഅ്ദനി എട്ട് വര്‍ഷം ജയിലില്‍ കിടന്നതാണെന്നും ഒടുവില്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷന്‍ കോടതിയെ അറിയിച്ചു. ബംഗളൂരു സ്‌ഫോടനത്തില്‍ തന്നെ ഒന്നും രണ്ടും കുറ്റപത്രത്തില്‍ മഅ്ദനിയുടെ പേര് ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും ശാന്തിഭൂഷന്‍ അഭ്യര്‍ഥിച്ചു. അതേസമയം, അഹമ്മദാബാദ്, സൂറത്ത് സ്‌ഫോടനങ്ങളിലും മഅ്്ദനിക്ക് പങ്കുണ്ടെന്നും ഒരു കാലില്ലാത്തത് ഗൂഡാലോചനക്ക് തടസ്സമായില്ലെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. ജാമ്യപേക്ഷയെ കര്‍ണാടക എതിര്‍ത്തു.

തുടര്‍ന്ന് കേസ് മാറ്റിവെക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്.

No comments:

Post a Comment