Friday, April 1, 2011

പാമോയില്‍ കേസ് : 11നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

Published on Fri, 04/01/2011 - 11:30 ( 1 hour 9 min ago)

പാമോയില്‍ കേസ് : 11നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കൊച്ചി: പാമോയില്‍ കേസിന്റെ അന്വേഷണം നീണ്ടുപോകുന്നതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഈ മാസം 11നകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

20 വര്‍ഷമായി തുടരുന്ന പാമോയില്‍ കേസന്വേഷണം വൈകുന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ പി.ഡി ജോസഫ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

1991 ലാണ് പാമോയില്‍ വിവാദം നടക്കുന്നത്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയും ടി.എച്ച് മുസ്തഫ ഭക്ഷ്യമന്ത്രിയുമായിരിക്കെ ഉയര്‍ന്ന നിരക്കില്‍ മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്ത വകയില്‍ സംസ്ഥാന സര്‍ക്കാരിന് രണ്ടു കോടിരൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. ഇതേകുറിച്ച് നടക്കുന്ന വിജിലന്‍സ് അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.


No comments:

Post a Comment